// // // */ E-yugam


ഈയുഗം ന്യൂസ്
February  11, 2024   Sunday   01:29:24pm

news



whatsapp

ദോഹ: AFC ഏഷ്യന്‍കപ്പ് ഫൈനലില്‍ തുടര്‍ച്ചയായ രണ്ടാംതവണയും കപ്പില്‍ മുത്തമിട്ട ഖത്തര്‍.നേടിയത് ചരിത്ര വിജയം.

കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ആദ്യമായാണ് ഒരു ടീം തുടർച്ചയായി രണ്ടാം തവണയും ഏഷ്യൻ കപ്പ് നേടുന്നത്. 2004 ൽ ജപ്പാനാണ് ഈ നേട്ടം കരസ്ഥമാക്കിയത്. സൗദി അറേബ്യ, ദക്ഷിണ കൊറിയ, ഇറാൻ എന്നിവരാണ് തുടർച്ചയായി കിരീടങ്ങൾ നേടിയ മറ്റ് ടീമുകൾ.

കപ്പ് നേടിയ ഖത്തർ ആഘോഷത്തിലാണ്. വിജയികളായ ടീം ലുസൈൽ ബൂലെവാഡിൽ ഇന്നലെ പരേഡ് നടത്തി. ദോഹ എക്സ്പോ 2023 ൽ രാത്രി ഡ്രോൺ ഷോ നടത്തി.

തുടക്കം മുതല്‍ തന്നെ മികച്ച മത്സരമാണ് ഇരു ടീമുകളും കാഴ്ച്ചവെച്ചത്. 21ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍വെച്ച് ജോര്‍ദാന്‍ താരം നസീബ്, അക്രം അഫീഫിനെ പിന്നില്‍നിന്ന് ഫൗള്‍ ചെയ്തു. വാര്‍ പരിശോധനയിലൂടെ പെനാല്‍റ്റിയാണെന്ന് കണ്ടെത്തിയതോടെ കിക്കെടുത്ത അക്രം അഫീഫിന് പിഴച്ചില്ല, 1- 0.

രണ്ടാംപകുതിയിലെ 67ാം മിനിറ്റില്‍ ജോര്‍ദാന്‍ തിരിച്ചെത്തി. യാസന്‍ അല്‍ നയ്മത്തിലൂടെയായിരുന്നു ജോര്‍ദാന്റെ തിരിച്ചടി, 1- 1. പക്ഷേ അഞ്ചു മിനിറ്റായപ്പോഴേക്ക് ജോര്‍ദാന്‍ വീണ്ടും പെനാല്‍റ്റി വഴങ്ങി. ഇത്തവണയും ലക്ഷ്യത്തിലെത്തിച്ചത് അക്രം അഫീഫ് തന്നെയായിരുന്നു. പോസ്റ്റിന്റെ ഇടതു വശത്തേക്ക് ഷോട്ടുതിര്‍ത്തുതന്നെയായിരുന്നു ഇത്തവണത്തെയും ഗോള്‍ നേട്ടം 2- 1.

പെനാല്‍റ്റിയുടെ രൂപത്തില്‍ ഖത്തറിനെ വീണ്ടും ഗോള്‍ തേടിയെത്തി. രണ്ടാം പകുതിയുടെ അധികസമയത്തായിരുന്നു ഇത്. പോസ്റ്റിന്റെ വലതു മൂലയിലേക്ക് കിക്കെടുത്ത് ഇതും അഫീഫ് ലക്ഷ്യത്തിലെത്തിച്ചു. 3 -1. ഇതോടെ മൂന്ന് പെനാല്‍റ്റികളിലൂടെ അഫീഫ് ഹാട്രിക് നേടി. ഖത്തര്‍ ജയമുറപ്പിക്കുകയും ചെയ്തു.

Comments


Page 1 of 0