// // // */ E-yugam


ഈയുഗം ന്യൂസ്
February  10, 2024   Saturday   04:34:39pm

news



whatsapp

ദോഹ: ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് ഫൈനൽ മത്സരങ്ങൾക്ക് ശേഷം ആവേശകരമായ ഡ്രോൺ ഷോയുമായി ദോഹ ആകാശം മിന്നിത്തിളങ്ങും.

എക്‌സ്‌പോ 2023 ദോഹ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ദോഹ എക്‌സ്‌പോയിലെ കൾച്ചറൽ ഏരിയയിൽ ഫൈനൽ മത്സരം പ്രദർശിപ്പിക്കും, തുടർന്ന് എക്‌സ്‌പോ സൈറ്റിൽ ഡ്രോൺ ഷോ നടക്കും.

ചൊവ്വാഴ്ച നടക്കുന്ന ദേശീയ കായിക ദിനത്തോടനുബന്ധിച്ച് 2024 ഫെബ്രുവരി 13 ന് വൈകുന്നേരം 6:15 നും 8:15 നും ഇതേ വേദിയിൽ മറ്റൊരു ഡ്രോൺ ഷോ നടക്കും.

Comments


Page 1 of 0