// // // */ E-yugam


ഈയുഗം ന്യൂസ്
February  08, 2024   Thursday   10:21:35am

news



whatsapp

ദോഹ: മുക്കം എം .എ.എം .ഒ കോളേജ് അലുംനി ഖത്തർ ചാപ്റ്റർ ഖത്തർ നാഷണൽ സ്പോർട്സ് ഡേയുടെ ഭാഗമായി നടത്തുന്ന സ്പോർട്സ് വീക്ക് പരിപാടിയുടെ ആരംഭം കുറിച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു .

ബർവ വില്ലേജ് ശാന്തിനികേതൻ സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ടൂർണമെന്റിൽ പുരുഷ ഡബിൾസിൽ അഫ്സൽ കൊടുവള്ളി ജാബിർ കൊടുവള്ളി സഖ്യവും വനിതാ ഡബിൾസിൽ ശഹ്‌ല ഫായിസ സഖ്യവും കിഡ്സ് വിഭാഗത്തിൽ അയാൻ ആമിർ സഖ്യവും ചാമ്പ്യാന്മാരായി .

മാമ്മോക് അലുംനി ഖത്തർ ആക്ടിങ് പ്രസിഡണ്ടും സാമൂഹിക പ്രവർത്തകനുമായ നാസിഫ് മൊയ്തു ഉദ്ഘാടനം നിർവഹിച്ചു .

സ്പോർട്സ് കൺവീനർ ലബീബ് പാഴുരിന്റെ നേതൃത്വത്തിൽ ഷമീർ എൻ കെ , നിഷാദ്‌ കെ , ഫാരിസ് സി ടി , ശംസുദ്ധീൻ കൊടുവള്ളി , അഫ്സൽ മാവൂർ , മെഹ്ഫിൽ , മുസ്തഫ കമാൽ തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു .

പ്രസിഡന്റ് ഇല്യാസ് കെൻസാ ഓൺലൈൻ ആശംസകൾ കൈമാറി .

അബ്ബാസ് മുക്കം, സ്പോൺസർ നസീം അൽ റബീഹ് പ്രധിനിധി തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു. ഇവന്റ് സ്പോൺസർ ആയ ലാൽകില റെസ്റ്റോറന്റ് വക്ര, മെഡിക്കൽ സപ്പോർട്ട് ചെയ്ത നസീം അൽ റബീഹ് ഹോസ്പിറ്റലിനും ഉള്ള പ്രത്യേക ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

ജനറൽ സെക്രട്ടറി ഇർഷാദ് ചേന്നമംഗലൂർ സ്വാഗതവും ഷാഫി ചെറൂപ്പ നന്ദിയും പറഞ്ഞു

Comments


Page 1 of 0