// // // */ E-yugam


ഈയുഗം ന്യൂസ്
February  05, 2024   Monday   11:40:26am

news



whatsapp

ദോഹ: ഹരിപ്പാട് പ്രവാസി അസോസിയേഷൻ ഖത്തറിന്റെ (മയൂര സ്‌മൃതി) വാർഷിക പൊതുയോഗം 02 ഫെബ്രുവരി 2024 വെള്ളിയാഴ്ച 12 മണിക്ക് ഓൾഡ് എയർപോർട്ട് റോഡ് അരോമ ഹോട്ടൽ മീറ്റിംഗ് ഹാളിൽ വെച്ച് നടന്നു.

പൊതുയോഗത്തിൽ 2024-2025 വർഷത്തേക്കുള്ള പുതിയ 25 അംഗ എക്സിക്യൂട്ടീവിനെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. പ്രദീപ് എൽ (പ്രസിഡന്റ്), താസിം ടി.എസ് (ജനറൽ സെക്രട്ടറി), ഹരീഷ് പിള്ള (ട്രെഷറർ) അനിൽ പ്രകാശ്, രമേശൻ ബാലൻ (വൈസ് പ്രസിഡന്റ്മാർ) വേണു രവീന്ദ്രൻ, ബിജു പൊന്നൻ (ജോയിന്റ് സെക്രട്ടറിമാർ) ദീപ്തി സുനിൽ (കൾച്ചറൽ സെക്രട്ടറി) ആതിര ഹരീഷ് ( വനിത വിങ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.

മുൻ പ്രസിഡന്റ് സുമേഷ് പുത്തൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പ്രശാന്ത്.സി.ജി റിപ്പോർട്ടും ട്രെഷറർ പ്രദീപ് വരവ് ചിലവ്കണക്കും അവതരിപ്പിച്ചു. അഡ്വൈസറി ചെയർമാൻ വിശ്വം ബാലൻ സന്നിഹിതനായിരുന്നു അനീഷ് വി എം സ്വാഗതവും ടി.എസ് താസിം നന്ദിയും രേഖപ്പെടുത്തി.

Comments


Page 1 of 0