// // // */ E-yugam


ഈയുഗം ന്യൂസ്
February  04, 2024   Sunday   05:11:24pm

news



whatsapp

ദോഹ: ശുചിത്വ നിയമങ്ങൾ ലംഘിച്ചതിന് കഫറ്റീരിയ താൽക്കാലികമായി അടച്ചു. ജനുവരി 31 മുതൽ അഞ്ച് ദിവസത്തേക്ക് അൽ-റുവൈസ് ഏരിയയിലെ ഒരു കഫറ്റീരിയ അടച്ചിടാൻ തീരുമാനിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.

ഫുഡ് ഇൻസ്പെക്ടർമാർ പരിശോധിച്ചപ്പോൾ വൃത്തിയില്ലാത്ത സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കുന്നത് കണ്ടതിനെത്തുടർന്നാണ് അൽ-ഷമാൽ മുനിസിപ്പാലിറ്റി നടപടി സ്വീകരിച്ചത്.

കേടായ ഭക്ഷണം വിൽപ്പന നടത്തിയതിന് ജനുവരി 31 മുതൽ 10 ദിവസത്തേക്ക് വാതൻ ഹൈപ്പർമാർക്കറ്റ് അടച്ചിടാൻ അൽ വക്ര മുനിസിപ്പാലിറ്റി തീരുമാനം പുറപ്പെടുവിച്ചതായി മന്ത്രാലയം വെബ്‌സൈറ്റിൽ അറിയിച്ചു.

താഴെപ്പറയുന്ന സന്ദർഭങ്ങളിൽ ഭക്ഷണം കേടായതോ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതോ ആയി കണക്കാക്കുന്നതാണ്: രാസ പരിശോധനയിൽ ഭക്ഷണത്തിന്റെ ഘടനയിൽ മാറ്റം വരിക; അല്ലെങ്കിൽ സ്വാഭാവിക ഗുണങ്ങൾ അതായത് രുചി, രൂപം അല്ലെങ്കിൽ മണം എന്നിവയിൽ മാറ്റം സംഭവിച്ചാൽ നടപടി സ്വീകരിക്കും. നിയമ ലംഘനത്തിൻ്റെ തീവ്രതയെ അടിസ്ഥാനമാക്കി മുനിസിപ്പൽ ഡയറക്ടറുടെ വിവേചനാധികാരത്തിലാണ് അടച്ചുപൂട്ടലിൻ്റെ ദൈർഘ്യം നിർണ്ണയിക്കുന്നത്.

അടച്ചുപൂട്ടൽ കാലയളവ് ഒരു സമയം 60 ദിവസത്തിൽ കവിയരുത്, ഒന്നിലധികം ലംഘനങ്ങൾക്ക് അടച്ചുപൂട്ടലുകൾ ആവർത്തിക്കാം. അടച്ചുപൂട്ടൽ കാലയളവിൽ, അടച്ച സ്റ്റോർ അല്ലെങ്കിൽ ഭക്ഷണശാല തുറക്കാനോ പ്രവർത്തനം നടത്താനോ അറ്റകുറ്റപ്പണികൾ നടത്താനോ അനുവദനീയമല്ല. ഈ ഉത്തരവ് ലംഘിക്കുന്നത് ക്രിമിനൽ കുറ്റമാണ്.

Comments


Page 1 of 0