// // // */
ഈയുഗം ന്യൂസ്
February 03, 2024 Saturday 12:26:14am
ദോഹ: ഖത്തറിലെ മലപ്പുറം ജില്ലാ പ്രവാസികൾക്ക് ജാതി മത കക്ഷി രാഷ്ട്രീയ ലിംഗ പ്രാദേശിക ഭേദമന്യേ സംഘടിക്കാൻ കഴിയുന്ന വിശാല പൊതു സൗഹൃദ ഇടമായി രൂപീകരിക്കപ്പെട്ട മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ -ഖത്തർ (MAJESTIQ -MALAPPURAM) കമ്മറ്റി നിലവിൽ വന്നു.
ഭാരവാഹികൾ: പ്രസിഡണ്ട് - നിഹാദ് അലി (പൊന്നാനി), ജനറൽ സെക്രട്ടറി - വിനോദ് പുത്തൻവീട്ടിൽ (പെരിന്തൽമണ്ണ), ട്രഷറർ - ജിതിൻ ചകൂത്ത് (തിരൂരങ്ങാടി), വൈസ് പ്രസിഡന്റുമാർ - മുനീഷ് (താനൂർ) , സന്ദീപ് ഗോപിനാഥ് (നിലമ്പൂർ), റിയാസ് അഹ്‌മദ് (നിലമ്പൂർ) . സെക്രട്ടറിമാർ - ഇസ്മായിൽ കുറുമ്പടി (തിരൂർ) ഷാഫി (മഞ്ചേരി) ശീതൾ (വണ്ടൂർ),സൽമാൻ (മഞ്ചേരി), സജ്‌ന സാക്കി (ഏറനാട് ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു .
ഉണ്ണി (നിലമ്പൂർ),CA സലാം (പൊന്നാനി) ലുത്ഫി (കോട്ടക്കൽ) ,റാഫി (തവനൂർ), സാബിർ അഹ്മദ് (വേങ്ങര) സൈമൺ (നിലമ്പുർ), സമീർ (തിരൂർ), സുജീർ (പൊന്നാനി) ,ആര്യ പ്രദീപ് (മങ്കട), മൻസൂർ കോടൂർ (മലപ്പുറം), രാജേഷ് (നിലമ്പൂർ), മുത്തു ICRC (തിരൂർ), ജാൻസി ജനാർദ്ദനൻ (വള്ളിക്കുന്ന്) ,നൗഫിറ ഹുസ്സൈൻ (തിരൂർ) എന്നിവരെ മാനേജമെന്റ് കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു,
ഉപദേശക സമിതി ചെയർമാൻ അഷ്‌റഫ് ചിറക്കൽ , വൈസ് ചെയർമാൻ ഹൈദർ ചുങ്കത്തറ , അംഗങ്ങളായ MT നിലംബൂർ , സുഹൈൽ ശാന്തപുരം , CV മുഹമ്മദലി ഹാജി,NV ഖാദിർ, സൈദലവി കോയ തങ്ങൾ,ഹുസ്സൈൻ കടന്നമണ്ണ , മുസ്തഫ ഹാജി , കോയ കൊണ്ടോട്ടി,തുടങ്ങിയവർ പുതിയ കമ്മറ്റിക്ക് ആശംസകൾ അർപ്പിച്ചു.
ജില്ലയിലെ 16 നിയോജക മണ്ഡലത്തിൽ നിന്നുള്ളവരുടെയും പ്രാതിനിധ്യത്തോടെ രൂപീകരിക്കപ്പെട്ട കൂട്ടായ്‌മ മലപ്പുറത്തിന്റെ സ്നേഹ- സൗഹൃദത്തെ ഉയർത്തിപ്പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒന്നായിരിക്കുമെന്നും സ്ത്രീകൾക്കും കുട്ടികൾക്കും ചെറിയ വരുമാനക്കാരായ പ്രവാസികൾക്കും ചേർന്ന് നിൽക്കാൻ കഴിയും വിധമുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു