// // // */
ഈയുഗം ന്യൂസ്
January 31, 2024 Wednesday 01:12:07pm
ദോഹ: ഖത്തർ ടീമിനോട് പരാജയപ്പെട്ടതിന് ശേഷം വിടപറയുന്നതിന് മുമ്പ് പലസ്തീൻ കളിക്കാർ ഖത്തറിനും അൽ-അന്നബി ആരാധകർക്കും വേണ്ടി ലോക്കർ റൂമിൽ ഹൃദയസ്പർശിയായ ഒരു സന്ദേശം നൽകി.
ചേഞ്ചിങ് റൂമിലെ ബോർഡിൽ ഖത്തറിന് നന്ദി രേഖപ്പെടുത്തികൊണ്ട് പലസ്തീൻ കളിക്കാർ സന്ദേശം എഴുതി.
"നന്ദി, ഖത്തർ... പലസ്തീന് നിങ്ങൾ നൽകിയ എല്ലാ സഹായത്തിനും നന്ദി, ഫലസ്തീനും ഗാസയും സ്വതന്ത്രമാണ്" എന്നായിരുന്നു സന്ദേശം.
.പലസ്തീൻ പതാകയും ഒരു കാർട്ടൂണും ബോർഡിൽ അവർ വരച്ചു.
ഏഷ്യൻ കപ്പിൻ്റെ 18-ാമത് എഡിഷനിൽ പങ്കെടുക്കാൻ ഖത്തറിൽ ഈ മാസം ആദ്യം എത്തിയത് മുതൽ അഭൂതപൂർവമായ പിന്തുണയാണ് ഫലസ്തീൻ ടീമിന് ലഭിച്ചത്. ഖത്തറികൾ, അറബികൾ, വിദേശികൾ എന്നിവരിൽ നിന്നും ഫലസ്തീൻ ടീമിന് വിപുലമായ പിന്തുണ ലഭിച്ചു.
ഖത്തറിൻ്റെ പിന്തുണ തങ്ങളെ വളരെയധികം സ്പർശിച്ചുവെന്ന് പലസ്തീൻ ടീം പറഞ്ഞു.