ഈയുഗം ന്യൂസ്
January 29, 2024 Monday 06:39:42pm
ദോഹ: രാജ്യത്തെ സാംസ്കാരിക, മാധ്യമ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ലൈസൻസ് ഫീസുകളും ഗണ്യമായി കുറച്ചതായി സാംസ്കാരിക മന്ത്രാലയം (MoC) അറിയിച്ചു.
അഡ്വെർടൈസിങ്, പബ്ലിക് റിലേഷൻസ് കമ്പനികൾ തുടങ്ങുന്നതിനുള്ള ലൈസൻസ് ഫീസ് QR25,000 ൽ നിന്ന് 5,000 റിയാൽ ആയി കുറച്ചു. ഇത്തരം കമ്പനികളുടെ വാർഷിക പുതുക്കൽ ഫീസ് നേരത്തെ 10,000 റിയാലിൽ നിന്ന് 5,000 റിയാലായി കുറച്ചു.
പബ്ലിഷിംഗ് ഹൗസുകൾക്ക്, ലൈസൻസ് നൽകുന്നതിനുള്ള ഫീസ് ഒരു ലക്ഷം റിയാൽ ആയിരുന്നു, പുതിയ ഫീസ് 1,500 റിയാലായി കുറച്ചു.
ഇതിന് മുമ്പ് 10,000 റിയാൽ ആയിരുന്നു പുതുക്കൽ ഫീസ്, ഇപ്പോൾ 1500 റിയാലാണ്.
സിനിമാ ഹൗസുകൾക്ക്, ലൈസൻസ് നൽകുന്നതിനുള്ള മുൻകാല ഫീസ് 200,000 റിയാൽ ആയിരുന്നു, പുതിയ ഫീസ് 25,000 റിയാലാണ്. മുമ്പ് 50,000 റിയാൽ ഉണ്ടായിരുന്ന പുതുക്കൽ ഫീസ് 25,000 റിയാലായി കുറച്ചു.
അച്ചടിച്ച സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ലൈസൻസ് നൽകുന്നതിനുള്ള മുൻകാല ഫീസ് 15,000 റിയാൽ ആയിരുന്നു, അതേസമയം പുതിയ ഫീസ് 1,500 റിയാലായി നിശ്ചയിച്ചു. മുൻകാല പുതുക്കൽ ഫീസ് 3,000 റിയാൽ 1,500 റിയാലായി കുറച്ചു.
പ്രമുഖ പ്രിൻ്റ് ഹൗസുകൾക്ക്, ലൈസൻസ് നൽകുന്നതിനുള്ള മുൻകാല ഫീസ് 200,000 QR ആയിരുന്നു, അതേസമയം ഈ സേവനത്തിനുള്ള പുതിയ ഫീസ് 25,000 QR ആണ്. മുൻകാല പുതുക്കൽ ഫീസ് 50,000 റിയാൽ 25,000 റിയാലായി കുറച്ചു.