// // // */ E-yugam


ഈയുഗം ന്യൂസ്
January  29, 2024   Monday   10:41:08am

news



whatsapp

ദോഹ: മുക്കം എം.എഎം.ഓ കോളേജ് അലുംമ്നി ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഖത്തർ നാഷണൽ ബ്ലഡ് ഡോണേഷൻ സെന്ററിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് റിപബ്ളിക് ദിനാഘോഷവേളയിൽ വ്യത്യസ്തത പുലർത്തി.

രാവിലെ 7.30 മുതൽ തുടങ്ങിയ ഡോനേഷൻ ഡ്രൈവിൽ നിരവധി പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു.

വസിക്കുന്ന നാടിനോടും ലോകത്തോടും മമതയും ഐക്യദാർഢ്യവും പ്രകടിപ്പിക്കാനും രക്തദാനത്തിലൂടെ വസുധൈവ കുടുംബകം എന്ന സന്ദേശം കൈമാറാനും സാധിച്ചതായി പ്രസിഡന്റ് കെൻസ ഇല്യാസ് പറഞ്ഞു.

പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അബ്ദുറഹൂഫ് കൊണ്ടോട്ടി, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാമോക് അലുംമ്നിയും സംസ്ക്രിതി പ്രസിഡന്റുമായ അർലയിൽ അഹമ്മദ് കുട്ടി തുടങ്ങിയവർ സന്ദർശിച്ചു.

നാസിഫ് മൊയ്തു, ഇർഷാദ് ചേന്ദമംഗല്ലൂർ, അബ്ബാസ് മുക്കം, അമീൻ കൊടിയത്തൂർ, ഷംസു കൊടുവള്ളി, മെഹഫിൽ, ഷാഫി ചെറൂപ്പ തുടങ്ങിയവർ നേതൃത്വം നൽകി.

news

Comments


Page 1 of 0