// // // */ E-yugam


ഈയുഗം ന്യൂസ്
January  21, 2024   Sunday   02:36:30pm

news



whatsapp

ദോഹ: പി.എസ്.എം.ഓ കോളേജ്‌ അലൂംനി അസോസിയേഷൻ ഖത്തർ, വാർഷിക സംഗമം 'അപ്ലോസ് 2024' Applause 2024 ജനുവരി 12ന് ദോഹ അതലൻസ് സ്പോർട്സ് അക്കാദമി ഹാളിൽ വച്ച് നടത്തി.

PAAQ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും, കുട്ടികളുടെയും വർണശബളമായ വിവിധ കലാപരിപാടികൾ അരങ്ങേറുകയുണ്ടായി. ശ്രീ അൽതാഫ് അവതരിപ്പിച്ച മെൻ്റലിസം ഷോ ശ്രദ്ധേയമായി. കണ്ണിനും കാതിനും മനസ്സിനും ഇമ്പമാർന്ന പരിപാടികൾക്ക് സുഹൈൽ ചെരടയും ആതിര മുരളീധരനും അവതാരകരായി.

കോൺഫെഡറേഷൻ ഓഫ് അലുംനി അസോസിയേഷൻ ഖത്തർ വർഷം തോറും നടത്തി വരാറുള്ള ഇൻർ കോളേജിയെറ്റ് CAAK FEST കലോത്സവത്തിൽ റണ്ണർ-അപ്പ് ആയ PSMO കോളേജ് അലുംനി അസോസിയേഷൻ ഖത്തർ ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവെച്ചു വിജയം നേടുകയും ചെയ്ത, മെമ്പർമാരെയും അസോസിയേറ്റ് മെമ്പർമാരെയും, കോർഡിനേറ്റർമാരെയും, മത്സരങ്ങൾക്ക് PAAQ ടീമിനെ പ്രാപ്തമാക്കിയ ഫൈൻ ആർട്ട്സ് കോർഡിനേറ്റർ സാബിർ അഹമ്മദിനെയും യോഗം ആദരിച്ചു.

PAAQ പ്രസിഡന്റ് ഹക്കീം കാപ്പൻ അധ്യക്ഷത വഹിച്ച പ്രസ്തുത യോഗത്തിൽ സെക്രട്ടറി ഹസീബ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ യൂനുസ് സലീം ഫിനാൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ച് യോഗത്തിന് നന്ദി രേഖപ്പെടുത്തി.

Comments


Page 1 of 0