// // // */
ഈയുഗം ന്യൂസ്
January 12, 2024 Friday 02:17:52am
ദോഹ: ദോഹയിലെ പെരുമ്പാവൂർ നിവാസികളുടെ കൂട്ടായ്മയായ പെരുമ്പാവൂർ പ്രവാസി അസോസിയേഷന്‍ ഖത്തർ (PPAQ) ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ "DRIZZLE OF HAPPINESS" വിന്റർ പ്രോഗ്രാമിൽ ക്രിസ്മസ് കരോൾ ഗാനങ്ങളും വിവിധ കലാപരിപാടികളും കുട്ടികൾക്കും മുതിർന്നവർക്കുമായും പ്രത്യേക മത്സരങ്ങളൂം സംഘടിപ്പിച്ചു.
ആഘോഷത്തോടൊപ്പം നടന്ന കേക്ക് ഡെക്കറേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം സ്കൈ ജ്വല്ലറി നൽകിയ സ്വർണ്ണ നാണയം ഹാദിയയും രണ്ടാം സ്ഥാനം Calicut Notebook Restaurant നൽകിയ food voucher Noora shereef ഉം *മൂന്നാം സ്ഥാനം Tyre World Perumbavoor നൽകിയ purchase voucher Ramya Deepak ഉം കരസ്ഥമാക്കി.
വിജയികളെ Calicut Notebook ഷെഫ് VIPIN, RAZIYA ALTHAF എന്നിവർ ചേർന്നാണ് തിരഞ്ഞെടുത്തത്.
PPAQ എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകിയ ആഘോഷപരിപാടികൾ പങ്കെടുത്തവരുടെ മനം കവരും വിധം മനോഹരമാക്കുന്നതായിരുന്നു.