// // // */ E-yugam


ഈയുഗം ന്യൂസ്
January  07, 2024   Sunday   02:14:17pm

news



whatsapp

ദോഹ:ഖത്തറിലെ നിലമ്പൂർ പ്രവാസികളുടെ കൂട്ടായ്മയായ നിലമ്പൂർ കൂട്ടം സംഘടിപ്പിച്ച "പാട്ടുത്സവം സീസൺ 10" വണ്ണാഭമായ പരിപാടികളോടെ ICC അശോകഹാളിൽ വച്ച് നടന്നു . പ്രശസ്ത ഗായകരായ രഹ്ന നിലമ്പൂരും അക്ബർ ഖാനും "പാട്ടുത്സവം സീസൺ 10" ഉൽഘാടനം ചെയ്തു.

ഐസിസി പ്രസിഡന്റ് ശ്രീ മണികണ്ഠൻ , ICBF ജനറൽ സിക്രട്ടറി ശ്രീ KV ബോബൻ , ISC ജനറൽ സെക്രട്ടറി ശ്രീ നിഹാദ് അലി, ശ്രീ സലിം നാലകത്ത് ( KMCC) , ശ്രീ ബഷീർ തുവാരിക്കൽ (ഇൻകാസ്), ശ്രീമതി അഞ്ജു ആനന്ദ് (KWIQ ), ശ്രീ ശമീൽ അബദുൽ വാഹിദ് ( ചാലിയാർ ദോഹ), ഖത്തർ നിലമ്പൂർ കൂട്ടം ഉപദേശക സമിതിചെയർമാൻ ശ്രീ ഹൈദർ ചുങ്കത്തറ , ശ്രീ MT നിലമ്പൂർ , ശ്രീ രാജേഷ് നിലമ്പൂർ തുടങ്ങിയ ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കടുത്ത ചടങ്ങിൽ ശ്രീ സന്ദീപ് ഗോപിനാഥ് അധ്യക്ഷത വഹിച്ചു , ജനറൽ സിക്രട്ടറി ശ്രീ അബി ചുങ്കത്തറ സ്വാഗതവും ട്രഷറർ സൈമൺ നന്ദിയും പ്രകടിപ്പിച്ചു.

വൈകീട്ട് 4 മണിക്കു ആരംഭിച്ചു 11 .30 നു അവസാനിച്ച "പാട്ടുത്സവം സീസൺ 10 " മലബാറിന്റെ വാനമ്പാടി രഹ്ന നിലമ്പൂരും അക്ബർ ഖാനും നയിച്ച, അശോക ഹാളിലെ തിങ്ങിനിറഞ്ഞ കലാപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിൽ ആറാടിച്ച സംഗീത സായാഹ്നത്തിൽ ഖത്തറിലെ പ്രമുഖ ഗായകരായ അനീഷ രാജേഷ് , മുത്തു K ലത്തീഫ് , ഇസ്ഹഖ് , പ്രശോഭ് നിലമ്പൂർ എന്നിവരും ഗാനങ്ങൾ ആലപിച്ചു . ഖത്തറിലെ വിവിധ സംഘങ്ങൾ അവതരിപ്പിച്ച കലാപ്രകടനങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി.

Comments


Page 1 of 0