// // // */ E-yugam


ഈയുഗം ന്യൂസ്
January  07, 2024   Sunday   02:07:33pm

news



whatsapp

ദോഹ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ പത്തനംതിട്ട ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്ക് KPCC ഇഷ്യു ചെയ്ത ഓ ഐസിസി ഇൻകാസ് മെമ്പർഷിപ്പ് കാർഡ് വിതരണം ചെയ്തു.

കെപിസിസിയുടെയും ഒഐസിസിയുടെയും നിർദ്ദേശപ്രകാരം ഒ ഐ സി സി ഇൻകസ് ഖത്തർ നാഷണൽ കമ്മിറ്റിയാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തിയത്.

ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും ഭാവി വാർത്തെടുക്കാനായി 2024 -ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകരെ സജ്ജമാക്കുകയാണ് ഒഐസിസി ഇൻകാസ് പത്തനംതിട്ട ജില്ലയിലെ പ്രവർത്തകരുടെ ലക്ഷ്യം എന്ന് മെമ്പർഷിപ്പ് കാർഡ് വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ശ്രീ രഞ്ജു പറഞ്ഞു.

വർഗ്ഗത്തിനും വർഗീയതയ്ക്കും കോർപ്പററ്റുകൾക്കുമായി ഭരണം നടത്തുന്ന കേന്ദ്ര സർക്കാരിൻറെ അന്ത്യത്തിനായും പട്ടിണി രാജ്യം ആയിരുന്ന ഇന്ത്യയെ വികസിത രാജ്യമായി മാറ്റിക്കൊണ്ടിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിരിച്ചുവരവിനും ആഗ്രഹിക്കുന്ന ധാരാളം ആളുകൾ മെമ്പർഷിപ്പിനായി അപേക്ഷിച്ചിട്ടുണ്ടെന്നും കൂടുതൽ അപേക്ഷകൾ സ്വീകരിക്കുന്നതാണെന്നും പ്ര വർത്തകർക്ക് മെമ്പർഷിപ്പ് കർഡുകൾ വിതരണം ചെയ്തു കൊണ്ട് ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ മനോജ് കൂടൽ പറഞ്ഞു.

ചടങ്ങിന് പത്തനംതിട്ട ജനറൽ സെക്രട്ടറി റ്റിജു തോമസ്സ് സ്വാഗതവും, ഐസക്ക് വർഗ്ഗീസ് നന്ദിയും പറഞ്ഞു.

Comments


Page 1 of 0