// // // */ E-yugam


ഈയുഗം ന്യൂസ്
December  29, 2023   Friday   01:44:38pm

news



whatsapp

ദോഹ: "വിഭവം കരുതണം, വിപ്ലവമാവണം" എന്ന ശീർഷകത്തിൽ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ദോഹ സോൺ ത്രൈവ് അപ് - പ്രമേയ വിചാരം സംഘടിപ്പിച്ചു.

രിസാല സ്റ്റഡി സർക്കിൾ മുപ്പതാം വാർഷികാഘോഷം ത്രൈവിംഗ് തേർട്ടിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സാഹിത്യ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുത്തു.

ജൈവവൈവിധ്യ ശോഷണം സംഭവിക്കാതെ പ്രകൃതി വിഭവങ്ങളെ പുതിയ തലമുറക്ക് കൂടി കൈമാറണമെന്നും വിഭവങ്ങൾ കൃത്യതയോടെ കൈകര്യം ചെയ്ത് നീതിയിലധിഷ്ഠിതമായി വിനിമയം നടത്തണമെന്നും സംഗമം വിലയിരുത്തി.

ദോഹ സോൺ ചെയർമാൻ സ്വാദിഖ് ഹുമൈദിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ആർ എസ് സി നാഷനൽ എക്സിക്യൂട്ടീവ് ബോർഡ് അംഗം റമീസ് തളിക്കുളം കീനോട്ട് അവതരിപ്പിച്ചു.

പ്രശസ്ത സാഹിത്യകാരൻ എം ടി നിലമ്പൂർ, സംസ്‌കൃതി പ്രതിനിധി ഷംസീർ അരിക്കുളം, റഫീഖ് പാലോളി (ഇൻകാസ്), നസീർ കൈതക്കാട് (കെ എം സി സി), സുഹൈൽ കുറ്റ്യാടി (ഐ സി എഫ്), ഷഫീഖ് കണ്ണപുരം (ആർ എസ് സി ഗ്ലോബൽ), ഷക്കീർ അലി ബുഖാരി എന്നിവർ ചർച്ചയിൽ സംസാരിച്ചു.

ദോഹ സോൺ എക്സിക്യൂട്ടീവ് സെക്രട്ടറി കഫീൽ പുത്തൻപള്ളി ചർച്ചയുടെ സംഗ്രഹം നിർവഹിച്ചു. സോൺ കലാലയം സെക്രട്ടറി ജലീൽ ബുഖാരി സ്വാഗതവും ജനറൽ സെക്രട്ടറി ഹബീബുല്ലാഹ് നന്ദിയും പറഞ്ഞു.

Comments


Page 1 of 0