// // // */
ഈയുഗം ന്യൂസ്
December 29, 2023 Friday 12:59:38pm
ദോഹ: സ്വകാര്യ സന്ദർശനാർത്ഥം ഖത്തറിലെത്തിയ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹാരിസ് സികെക്ക് സ്വീകരണം നൽകി ഒഐസിസി ഇൻകാസ് സെൻട്രൽ കമ്മിറ്റി. പാർട്ടിയോടുള്ള പ്രവാസികളുടെ സ്നേഹവും പ്രവർത്തനങ്ങളും വലിയ മുതൽകൂട്ടാണെന്നൂം നാട്ടിലുള്ളവർക്ക് വലീയ പ്രചോദനമാണെന്നും സ്വീകരണമേറ്റുവാങ്ങി സംസാരിക്കവേ ഹാരിസ് പറഞ്ഞു.
സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമല അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്ലോബൽ മെമ്പർ കൂടിയായ സീനിയർ ലീഡർ ജോൺ ഗിൽബേർട്ട് ഷാളണിയിച്ചു.
അൻവർ സാദത്ത്, സലീം ഇടശ്ശേരി, നൌഫൽ പിസി കട്ടുപ്പാറ തുടങ്ങിയവർ സംസാരിച്ചു. മനോജ് കൂടൽ സ്വാഗതവും ജോർജ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു.
ജാഫർ കമ്പാല, ഇർഫാൻ പകര , അനീസ് കെടി വളപുരം, നിയാസ് കൊട്ടപ്പുറം, ഷറഫൂ തെന്നല, റജീഷ് ബാബു പാണ്ടിക്കാട്, നിയാസ് ചെനങ്ങാടൻ, തുടങ്ങിയവർ നേതൃത്വം നൽകി.