// // // */
ഈയുഗം ന്യൂസ്
December 25, 2023 Monday 06:01:33pm
ദോഹ: 22 ഡിസംബർ 2023ന് WMF ഖത്തർ നാഷണൽ വാർഷിക പൊതുയോഗവും ഗ്ലോബൽ കൺവെൻഷൻ രജിസ്ട്രേഷൻ കാമ്പയിനും ഉൽഘാടനവും ക്രിസ്തുമസ് ആഘോഷവും നടത്തി.
ഗ്ലോബൽ കോർഡിനേറ്റർ ശ്രീ പൗലോസ് തേപ്പലയും മിഡ്ഡിൽ ഈസ്റ്റ് പ്രസിഡൻ്റ് റിജാസ് ഇബ്രാഹിമും ചേർന്നു 2024 ജനുവരി 27,28 തീയതികളിൽ ബാങ്കോക്കിൽ നടക്കുന്ന ദ്വിവത്സര ഗ്ലോബൽ കൺവെൻഷൻ രജിസ്ട്രേഷൻ ഫോം WMF ഖത്തർ മെമ്പർമാരായ ശ്രീ മുഹമ്മദ് ഫൈസൽ പുളിക്കൽ ,ശ്രീ അജയ് പുത്തൂർ എന്നിവർക്ക് കൈമാറികൊണ്ട് രജിസ്ട്രേഷൻ കാമ്പയിൻ ഉൽഘാടനം ചെയ്തു.
സ്നേഹം, ത്യാഗം, സമാധാനം- ഇവയെല്ലാം മുറുകെപ്പിടിയ്ക്കുമ്പോഴാണ് മനുഷ്യ ജീവിതം അതിന്‍റെ പൂര്‍ണതയിലെത്തുന്നത് എന്ന ക്രിസ്തുമസ് സന്ദേശം ഉൾക്കൊണ്ട് , WMF ഖത്തർ നാഷണൽ ആംഗങ്ങൾ ചേര്ന്ന് ക്രിസ്തുമസ് കേകിൻ്റെ മധുരം പങ്കിട്ടു.