// // // */ E-yugam


ഈയുഗം ന്യൂസ്
December  22, 2023   Friday   02:25:37pm

news



whatsapp

ദോഹ: മലയാളി സമാജവും റേഡിയോ മലയാളം 98.6 fm ഉം ചേർന്ന് 2022-2023 അദ്ധ്യയന വർഷത്തിലെ പത്താം ക്ലാസ് പരീക്ഷയിൽ മലയാളത്തിന് ഉന്നത വിജയം നേടിയ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളെയും, അവരുടെ അധ്യാപകരെയും ഡിസംബർ 14 ന് ഐ സി സി അശോക ഹാളിൽ വെച്ച് ആദരിച്ചു.

മലയാളി സമാജം സീനിയർ വൈസ് പ്രസിഡന്റ്‌ ശ്രീ വേണുഗോപാലൻ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ റിയാസ് അഹമ്മദ് സ്വാഗതവും ചെയർപേഴ്സൺ ശ്രീമതി ലതആനന്ദ് നായർ ആമുഖവും സമാജം അഡ്‌വൈസർ ശ്രീ പ്രേംജിത് , റേഡിയോ മലയാളം സി ഇ ഒ ശ്രീ അൻവർ ഹുസൈൻ ഐ സി സി പ്രസിഡന്റ്‌ ശ്രീ മണികണ്ഠൻ, ഐസിബിഫ് പ്രസിഡന്റ്‌ ശ്രീ ഷാനവാസ്‌ ബാവ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ ഗ്ലോബൽ ബിസിനസ് സ്ട്രാറ്റജിസ്റ്റും, അറിയപ്പെടുന്ന മാനേജ്മെന്റ് സ്പീക്കറും അൽ റവാബി ഗ്രൂപ്പിന്റെ ജി എമ്മുമായ ശ്രീ കണ്ണു ബക്കർ ആയിരുന്നു മുഖ്യാഥിതി .

പ്രതിഭാ സംഗമത്തോടനുബന്ധിച്ചുള്ള " കേരളം , മലയാള ഭാഷ" വിഷയത്തെ അധികരിച്ചു നടത്തിയ ഇന്റർസ്കൂൾ മലയാളം ക്വിസ് മത്സരത്തിൽ ഭവൻസ് പബ്ലിക് സ്കൂൾ വിജയികളായി.ഫസ്റ്റ് റണ്ണർ അപ്പ്‌ നോബിൾ സ്കൂളും സെക്കന്റ്‌ റണ്ണർ അപ്പ് എം ഇ എസ്സും കരസ്ഥമാക്കി.

ശ്രീ കണ്ണു ബക്കർ ക്വിസ് ജേതാക്കൾക്കുള്ള അവാർഡ് സമ്മാനിച്ചു. സമാജം അംഗങ്ങളായ ശ്രീ സുനിൽ പെരുമ്പാവൂറും ശ്രീമതി സരിത ജോയിസുമായിരുന്നു ക്വിസ് മാസ്റ്റേഴ്സ്. ശ്രീ ജോയ്‌സ് കുര്യനും,അജീഷും വിൻസിയുമായിരുന്നു ടെക്നിക്കൽ സപ്പോർട്ട് ചെയ്തത്.

ശ്രീ സുബൈർ പാണ്ഡവതും ശ്രീ ഹനീഫ് ചാവക്കാടും ശ്രീ രതീഷുമായിരുന്നു ടൈമർമാർ. 2019 മുതൽ സമാജം നൽകുന്ന മലയാള പ്രതിഭാ പുരസ്കാരത്തിനു ഇത്തവണ 170 വിദ്യാർഥികളുമാണ് അർഹരായത്. മുഖ്യാഥിതി ശ്രീ കണ്ണു ബക്കറും റേഡിയോ മലയാളം സി ഇ ഒ അൻവർ ഹുസൈൻ,ഐ സി സി, ഐ സി ബി എഫ് പ്രസിഡന്റ്റുമാർ, സ്പോൺസർമാരായ ശ്രീ അഭിലാഷ്, ഫൈസൽ,ഷഫീർ,സമാജം എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ അശോക ഹാളിലിലെ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും മെഡലുകളും സമ്മാനിച്ചു.

ശ്രീ അരുൺ പിള്ളയും ശ്രീമതി ജയശ്രീ സുരേഷും പരിപാടികൾ നിയന്ത്രിച്ചു. സമാജം സെക്രട്ടറി ശ്രീ ചെറിയാൻ നന്ദി പ്രകാശിപ്പിച്ചു.

Comments


Page 1 of 0