// // // */
ഈയുഗം ന്യൂസ്
December 18, 2023 Monday 04:44:44pm
ദോഹ: ഖത്തര്‍ ഐ സി എഫ് നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാന ക്യാംപ് നടത്തി. ഹമദ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ നടന്ന രക്തദാന ക്യാംപ് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി വൈഭവ് എ തണ്ടാലെ ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ റസാഖ് മുസല്യാര്‍ പറവണ്ണ അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി സി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗേലു, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ബോബന്‍ വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു. ഐസിഎഫ് നാഷണൽ നേതാക്കളായ അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി ,നൗഷാദ് അതിരുമട ,ഉമർ പുത്തുപാടം , തുടങ്ങിയവർ നേതൃത്വം നൽകി.
നൂറുകണക്കിന് പ്രവാസികൾ രക്തദാനം നൽകി