// // // */ E-yugam


ഈയുഗം ന്യൂസ്
December  11, 2023   Monday   04:12:44pm

news



whatsapp

ദോഹ: ഖത്തർ പ്രവാസികളിൽ നിന്നും മാപ്പിളപ്പാട്ട് മേഖലക്ക് മികച്ച സംഭാവന നൽകിയും നിരവധി ഗാനങ്ങൾക്ക് സംഗീതം നൽകുകയും തൻ്റെ മാസ്മരിക ശബ്ദത്തിലൂടെ നിരവധി ഗാനങ്ങൾ ആലപിക്കുകയും അതിൽ പലതും ജനഹൃദയങ്ങളിൽ ഇടം പിടിക്കുകയും ചെയ്ത സംഗീത സംവിധായകനും ഗായകനുമായ അൻഷാദ് തൃശൂരിന് ഖത്തർ മാപ്പിള കലാ അക്കാദമി ഏർപ്പെടു ത്തിയ *പീർ മുഹമ്മദ് സ്മാരക പ്രഥമ പുരസ്കാരം* നൽകിആദരിച്ചു.

*മക്കത്തെ ചന്ദ്രിക,സമ്മിലൂനി ഖദീജാ* എന്നിങ്ങനെ ഒട്ടനവധി ഗാനങ്ങൾക്ക് ഈണം നൽകിയാണ് അൻഷാദ് ശ്രദ്ധേയനായത്.

കാലത്തിൻ്റെ ചുവരെഴുത്തുകൾ വായിച്ചുകൊണ്ട് മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ ക്രിയാത്മകമായി ഇടപെടുകയും നിരവധി പുതിയ ഗായകന്മാർക്ക് അവസരം നൽകുകയും ചെയ്തു കൊണ്ടിരിക്കുന്ന യുവ കലാകാരനാണ് അൻഷാദ്.

ചടങ്ങിൽ അൽ സുവായദ് ഗ്രൂപ്പ് എം ഡി ഡോ: വി വി ഹംസ, ലോക കേരളസഭ മെമ്പറും ഐ സി ബി എഫ് മാനേജിങ് കമ്മിറ്റി അംഗവും അക്കാദമി രക്ഷാധികാരിയുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി, പീർ മുഹമ്മദ്ക്കയുടെ പുത്രൻ സമീർ അഹമ്മദ്, ഗായകനും സംഗീത സംവിധായകനുമായ മുഹമ്മദ് കുട്ടി അരീക്കോട്, അൽ സുവായദ് ഗ്രൂപ്പ് ഗ്രൂപ്പ് ഡയറക്ടർ ഫൈസൽ റസാക്ക്, സാമൂഹ്യ സാംസകാരിക പ്രവർത്തകരായ പി എം അബ്ദുൽ റസാഖ്, ഷിഹാബ് വലിയകത്ത്, ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൾ മജീദ്, അക്കാദമി ചെയർമാൻ മുഹ്സിൻ തളിക്കുളം, ട്രഷറർ ബഷീർ വട്ടേക്കാട് എന്നിവർ സന്നിഹിതരായിരുന്നു.

തുടർന്ന് പ്രശസ്ത സംഗീത സംവിധായകനും ഹാർമോണിസ്റ്റ്മായ മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ അക്കാദമിയുടെ പാട്ടുകാരായ റഫീക്ക് വാടാനപ്പള്ളി, ഹനീസ് ഗുരുവായൂർ, ഹിബ ഷംന,സലിം, അജ്മൽ റോഷൻ, സിദ്ദിക്ക് ചെറുവല്ലൂർ, ഫൈസൽ വാടാനപ്പള്ളി എന്നിവർ ഗാനങ്ങൾ ആലപിച്ചു

Comments


Page 1 of 0