// // // */
ഈയുഗം ന്യൂസ്
December 08, 2023 Friday 09:52:05am
ദോഹ: ഖത്തർ ചാരിറ്റി സെന്റർ ഫോർ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സംഘടിപ്പിക്കുന്ന സ്കൂൾ കലോത്സവത്തിന്റെ മൂനാം ഘട്ട മത്സരങ്ങൾക്ക് ഡിസംബർ എട്ടിന് പാക് ഷമ -മിസൈമീർ സ്കൂൾ വേദിയാകും.
ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന മൂന്നാം ഘട്ട സ്കൂൾ മത്സരങ്ങൾ വൈകുന്നേരം ആറര മ ണി വരെ നടത്തപ്പെടും. മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ, മത്സരങ്ങൾക്കു അര മണിക്കൂർ മുമ്പ് വേദിയില്ലെത്തി രെജിസ്ട്രേഷൻ പൂർത്തിയാക്കണം എന്ന് സംഘാടകർ അറിയിച്ചു.
കിഡ്സ്-2 (ഗ്രേഡ് 1 & 2 )- ഫോക് ഡാൻസ്
ജൂനിയർ - സംഘഗാനം ( മലയാളം , അറബിക് & ഇംഗ്ലീഷ് )
സീനിയർ - സംഘഗാനം ( മലയാളം , അറബിക് & ഇംഗ്ലീഷ് )
സീനിയർ - മൈമിങ്
സബ് ജൂനിയർ - ഒപ്പന
എന്നീ ക്യാറ്റഗറികളിൽ ആണ് മത്സരങ്ങൾ ഒരുക്കിയിരിക്കുന്നത് .
ദോഹയിലെ ഇരുപതോളം സ്കൂളുകളിൽ നിന്നു ആയിരത്തിൽ പരം സ്‌കൂൾ വിദ്യാർത്ഥികൾ വിവിധ വിഭാഗങ്ങളിലെ മത്സരങ്ങളിൽ പങ്കെടുക്കാൻ റെജിസ്ട്രേഷൻ ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കാനും പ്രോത്സാഹനം നൽകാനുമായി സംഘടിപ്പിക്കുന്ന സ്‌കൂൾ കോമ്പറ്റിഷന് ഖത്തർ ചാരിറ്റി വളണ്ടിയർമാർ നേതൃത്വം നൽകും. സമാപനവും സമ്മാനദാന ചടങ്ങും പിന്നീട് അറിയിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരണങ്ങൾക്ക് ബന്ധപ്പെടുക: 44661213