// // // */ E-yugam


ഈയുഗം ന്യൂസ്
December  01, 2023   Friday   01:26:16pm

news



whatsapp

ദോഹ: വെടിനിർത്തൽ നീട്ടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇസ്രായേൽ സൈന്യം ഗസ്സക്കെതിരെ ആക്രമണം തുടങ്ങി. ഇന്ന് രാവിലെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി ഫലസ്തീനികൾ കൊല്ലപ്പെട്ടു.

ഒരാഴ്ചത്തെ വെടിനിർത്തലിന് ശേഷം ഇന്ന് വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴ് മണിയോടെയാണ് ഇസ്രായേൽ ഗാസയിൽ ബോംബാക്രമണം ആരംഭിച്ചത്.

ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചതോടെ ഡസൻ കണക്കിന് ഫലസ്തീനികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗാസയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചതിൽ ഖത്തർ ഖേദവും ആശങ്കയും പ്രകടിപ്പിചു.

വെടിനിർത്തലിലേക്ക് മടങ്ങുക എന്ന ലക്ഷ്യത്തോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ചർച്ചകൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Comments


Page 1 of 0