// // // */ E-yugam


ഈയുഗം ന്യൂസ്
November  29, 2023   Wednesday   12:11:26am

news



whatsapp

ദോഹ: ഖത്തർ ചാരിറ്റി സെന്റർ ഫോർ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സെന്റർ സംഘടിപ്പിക്കുന്ന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ഘട്ടം ഡിസംബർ ഒന്നിന് ആരംഭിക്കും.

നവമ്പർ പതിനെട്ടിന് സീനിയർ കാറ്റഗറി പ്രസംഗ മത്സരത്തോടെ ആരംഭിച്ച സ്കൂൾ കോമ്പിറ്റെഷനിൽ ദോഹയിലെ നിരവധി സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു . സീനിയർ, പ്രീസീനിയർ കാറ്റഗറിയിൽ ക്രാഫ്റ്റ് ഇൻസ്റ്റാളേഷൻ, പെൻസിൽ ഡ്രോയിങ്, മലയാളം , ഇംഗ്ലീഷ്, അറബി ഭാഷകളിലായി കവിതാ പാരായണം, പ്രഭാഷണം.എന്നീ മത്സരങ്ങളാണ് നടന്നത്.

ഡിസംബർ ഒന്നാം തിയ്യതി ആരംഭിക്കുന്ന രണ്ടാം-ഘട്ട മത്സരങ്ങൾ പാക് ഷമ - മിസൈമീർ സ്കൂളിൽ രാവിലെ ഏഴു മണിക്ക് ആരംഭിക്കും. രാവിലെ ഏഴ് മണിക്ക് രെജിസ്ട്രേഷൻ ആരംഭിക്കും. മത്സരങ്ങൾ വൈകുന്നേരം ഏഴു മണി വരെ നടക്കും.

കിഡ്സ് -1 (ആംഗ്യ പാട്ട് , ജോയിൻ ദി ഡോട്ട് & കളർ)
കിഡ്സ്-2 (ഡ്രോ & കളർ , കഥ പറച്ചിൽ)
സബ്‌ജൂനിയർ - (പദ്യ പാരായണം (ഇംഗ്ലീഷ് , അറബിക് & മലയാളം), കംപ്ലീറ്റ് ദി പിക്ചർ, കളറിംഗ് .
ജൂനിയർ (പ്രസംഗം- ഇംഗ്ലീഷ്, അറബിക് & മലയാളം, പദ്യപാരായണം (ഇംഗ്ലീഷ്, അറബിക് & മലയാളം) ക്ലേ മോഡലിംഗ്, വാട്ടർ കളർ പെയിന്റിംഗ് & ന്യൂസ് റീഡിങ് (ഇംഗ്ലീഷ്, അറബിക് & മലയാളം) എന്നീ ക്യാറ്റഗറികളിൽ ആണ് മത്സരങ്ങൾ ഒരുക്കിയിരിക്കുന്നത്.

നിരവധി സ്കൂളുകളിൽ നിന്നു ആയിരത്തിൽ പരം വിദ്യാർത്ഥികൾ വിവിധ വിഭാഗങ്ങളിലെ മത്സരങ്ങളിൽ പങ്കെടുക്കാൻ റെജിസ്ട്രേഷൻ പൂർത്തിയാക്കി. വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കാനും പ്രോത്സാഹനം നൽകാനുമായി സംഘടിപ്പിച്ച സ്‌കൂൾ കോമ്പറ്റിഷന് ഖത്തർ ചാരിറ്റി വളണ്ടിയർമാർ നേതൃത്വം നൽകും.

കൂടുതൽ വിവരണങ്ങൾക്ക് ബന്ധപ്പെടുക: 44661213

Comments


Page 1 of 0