// // // */ E-yugam


ഈയുഗം ന്യൂസ്
November  29, 2023   Wednesday   12:58:33pm

news



whatsapp

ദോഹ: 2023 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഖത്തർ ബജറ്റ് 12 ബില്യൺ റിയാലിന്റെ മിച്ചം രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു.

മൂന്നാം പാദത്തിലെ മൊത്തം വരുമാനം 61.8 ബില്യൺ റിയാലാണെന്നും ഇതിൽ എണ്ണ വരുമാനം 56.7 ബില്യൺ റിയാലാണെന്നും എണ്ണ ഇതര വരുമാനം 5.1 ബില്യൺ റിയാലാണെന്നും ധനമന്ത്രാലയം അറിയിച്ചു.

2023 ലെ മൂന്നാം പാദത്തിലെ മൊത്തം ചെലവുകൾ QR49.8bn ആയിരുന്നു, അതിൽ QR14.9bn ശമ്പളത്തിലേക്കും QR17.5bn പ്രധാന മൂലധന ചെലവുകളിലേക്കും നീക്കിവെച്ചു. കറന്റ് ചെലവുകൾ 16.3 ബില്യൺ റിയാലും മറ്റു ചെലവുകൾ 1.1 ബില്യൺ റിയാലും രേഖപ്പെടുത്തി.

സർക്കാർ കടങ്ങൾ തിരിച്ചടയ്ക്കാനും പൊതു കരുതൽ ധനം ശക്തിപ്പെടുത്താനും മിച്ച തുക ഉപയോഗിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

Comments


Page 1 of 0