// // // */
ഈയുഗം ന്യൂസ്
November 27, 2023 Monday 01:35:23pm
ദോഹ: നാളെ (ചൊവ്വാഴ്ച) മുതൽ ഖത്തറിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്നും ഇത് തണുപ്പ് കാലാവസ്ഥക്ക് കാരണമാകുമെന്നും ഖത്തർ കാലാവസ്ഥാ കേന്ദ്രം.
ഇത് ആഴ്‌ചാവസാനം വരെ തുടരും, പ്രത്യേകിച്ച് തെക്കൻ പ്രദേശങ്ങളിലും ദോഹക്ക് പുറത്തും തണുപ്പ് വർദ്ധിക്കുമെന്നും താപനില കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം.അറിയിച്ചു.
തിരമാലകളുടെ ഉയരം 5-9 അടിയിലും ചിലപ്പോൾ 12 അടിയിലും എത്തുമെന്നും സമുദ്ര മുന്നറിയിപ്പ് നൽകിയതായും കാലാവസ്ഥാ കേന്ദ്രം.പറഞ്ഞു.
ഔദ്യോഗിക ചാനലുകളിലൂടെ മാത്രം കാലാവസ്ഥാ അപ്‌ഡേറ്റുകൾ പിന്തുടരാൻ കാലാവസ്ഥാ ബ്യൂറോ സോഷ്യൽ മീഡിയയിലൂടെ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.