// // // */ E-yugam


ഈയുഗം ന്യൂസ്
November  23, 2023   Thursday   09:23:36pm

news



whatsapp

ദോഹ; ഖത്തർ പ്രവാസിയും ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവുമായ ഷക്കീർ ചീരായിയെ ഒഐസിസി ഇൻകാസ് പത്തനംതിട്ട ജില്ല കമ്മിറ്റി ആദരിച്ചു.

കാലിക്കറ്റ് റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ ഖത്തർ ഒഐസിസി ഇൻകാസ് ഖത്തർ പ്രസിഡണ്ട് സമീർ ഏറാമല മെമോന്റോ നല്കി ആദരിച്ചു,

പ്രതികൂല കാലാവസ്ഥയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ 30 മണിക്കൂർ 34 മിനിറ്റ് 9 സെക്കന്റ് സമയ ദൈർഘ്യത്തിൽ സൗദി അതിർത്തിയായ അബു സംറയിൽ നിന്നും ഖത്തറിന്റെ മറ്റൊരു അറ്റമായ റുവൈസ് പോർട്ട് വരെ 192.14 കിലോമീറ്റർ ദൂരം താണ്ടിയാണ് റെക്കോർഡ് കരസ്ഥമാക്കിയത്.

ഷക്കീർ ചീരായി അംഗീകാരത്തിന് നന്ദി അറിയിച്ചു.ചടങ്ങിൽ ഇൻകാസ് പത്തനംതിട്ട സെൻട്രൽ കമ്മിറ്റി അംഗം മനോജ് കൂടൽ, ജില്ലാ പ്രസിഡണ്ട് രഞ്ചു സാം നൈനാൻ,സെക്രട്ടറി റ്റിജു തോമസ്, ജോയിന്റ് സെക്രട്ടറി ഐസക് വർഗീസ് എന്നിവർ സംസാരിച്ചു..

ബിജു തോമസ്, റെനോഷ് ജോൺ, സി കെ അമീൻ, ജോബി കെ തോമസ്, നിതിൻ മാത്യു, ബിബിൻ തോമസ് ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു.*

Comments


Page 1 of 0