// // // */
ഈയുഗം ന്യൂസ്
November 23, 2023 Thursday 09:16:37pm
ദോഹ: ഖത്തർ നാഷണൽ സ്പോർട്സ് ഡേ യോടനുബന്ധിച്ച് ക്രിക്ക് കോൺഗ്രസ്സ് 24 എന്ന പേരിൽ ഐ വൈ സി ഇന്റർനാഷണൽ ദോഹ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ പോസ്റ്റർ, മുൻ കെപിസിസി പ്രസിഡൻ്റ് കെ. മുരളീധരൻ എം.പി പ്രകാശനം ചെയ്തു.
ഓൾഡ് ഐഡിയൽ സ്കൂൾ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഫെബ്രുവരി 12, 13 തീയതികളിലാണ് മത്സരം നടക്കുന്നത്. ചെയർപേഴ്സൺ ഷഹാന ഇല്ല്യാസ്, മാഷിക്ക് മുസ്തഫ, ഷാഹിദ് വി പി,ശിഹാബ് നരണിപ്പുഴ,ആരിഫ് പയന്തോങ്,യൂനുസ്,ഷനീർ,ലത്തീഫ്,ഹാഫിൽ,സദ്ദാം എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ടൂർണമെൻ്റിൽ പങ്കെടുക്കാൻ താല്പര്യം ഉള്ള ടീമുകൾക്ക് 77409988, 70063843 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യാം എന്ന് സംഘാടകർ അറിയിച്ചു.