// // // */ E-yugam


ഈയുഗം ന്യൂസ്
November  20, 2023   Monday   11:09:02pm

news



whatsapp

ദോഹ: മുന്നൂറോളം സിനിമകളില്‍ ആയിരത്തഞ്ഞുറിലേറെ ചലച്ചിത്ര ഗാനങ്ങള്‍ സമ്മാനിച്ച മലയാളത്തിന്റെ അനുഗ്രഹീത പാട്ടെഴുത്തുകാരൻ ഗിരീഷ് പുത്തഞ്ചേരിയുടെ ധീപ്തമായ ഓർമ്മകൾക്ക് മുന്നിൽ ഓർമ്മപ്പൂക്കൾ അർപ്പിച്ച്കൊണ്ട്, ഖത്തറിലെ കലാ സാംസ്ക്കാരിക വേദികളിലെ നിറസാന്നിദ്ധ്യമായ, ഐസിസി അഫിലിയേറ്റഡ് സംഘടന്ന കൂടിയായ ഫൺ ഡേ ക്ലബ് 'ഖത്തർ കൈക്കുടന്ന നിറയെ The melody of words' എന്ന പേരിൽ സംഗീത നിശ സംഘടിപ്പിക്കുന്നു

പുത്തഞ്ചേരിയുടെ ആനശ്വര ഗാനങ്ങളിൽ ചിലത് ഖത്തർ മലയാളികൾക്കിടയിലെ പ്രഗത്ഭരായ കലാകാരന്മാർ ഒത്ത് ചേർന്ന് ലൈവ് ഓർക്കസ്ടയുടെ കൂടെ പാടി മറക്കാനാകാത്ത ഒരു രാത്രി ഖത്തർ മലയാളികൾക്കായി സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ബുധനാഴ്ച്ച ഐസിസി അശോക ഹാളിൽ വെച്ചാണ് സംഗീത സന്ധ്യ നടത്തപ്പെടുന്നത്,. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Comments


Page 1 of 0