// // // */ E-yugam


ഈയുഗം ന്യൂസ്
November  19, 2023   Sunday   06:12:32pm

news



whatsapp

ദോഹ: ഖത്തർ-ബഹ്‌റൈൻ കോസ്‌വേ ഏകദേശം 40 കിലോമീറ്റർ നീളം വരുമെന്നും ഇത് പൂർത്തിയായാൽ, ബഹ്‌റൈനും ഖത്തറിനും ഇടയിലുള്ള യാത്രാ ദൈർഘ്യം അഞ്ച് മണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറയുമെന്നും റിപ്പോർട്ട്.

കോസ്‌വേ ഖത്തറിന്റെ വടക്കൻ മേഖലയെ ബഹ്‌റൈനിന്റെ കിഴക്കൻ തീരവുമായി ബന്ധിപ്പിക്കുമെന്ന് ട്രേഡ് അറേബ്യ റിപ്പോർട്ട് ചെയ്തു.

ഖത്തർ-ബഹ്‌റൈൻ കോസ്‌വേ പദ്ധതിയുടെ പ്ലാൻ പൂർത്തിയാക്കി പദ്ധതി നടപ്പിലാക്കാൻ ഇരുരാജ്യങ്ങളിലെയും അധികാരികളോട് ഭരണാധികാരികൾ നിർദേശിചിരുന്നു.

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയും തമ്മിൽ രണ്ട് ദിവസം മുമ്പ് മനാമയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതി നടപ്പിലാക്കിത്തുടങ്ങാൻ തീരുമാനിച്ചത്.

പാലത്തിന് ആകെ നാലുവരിപ്പാതയുണ്ടാകും.

കോസ്‌വേയുടെ പകുതിയോളം പാലങ്ങളും ബാക്കിയുള്ള ഹൈവേ കടലിൽ നിന്ന് നികത്തിയ ഭൂമിയിയിലും നിർമ്മിക്കും. ഫ്‌ളൈ ഓവറുകൾ സമുദ്രനിരപ്പിൽ നിന്ന് 40 മീറ്റർ വരെ ഉയരത്തിലായിരിക്കും, താഴെ കപ്പൽ മുറിച്ചുകടക്കാൻ ഇത് അനുവദിക്കും.

പദ്ധതി ആരംഭിക്കുന്നതിനായി 2005-ൽ ധാരണാപത്രം ഒപ്പുവെച്ചെങ്കിലും രാഷ്ട്രീയ പ്രതിസന്ധി കാരണം നിർമാണം വൈകുകയായിരുന്നു.

ഇരു രാജ്യങ്ങളിലെയും പൗരന്മാർ തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിൽ ഈ പദ്ധതി കാര്യമായ ഗുണപരമായ സ്വാധീനം ചെലുത്തും.

Comments


Page 1 of 0