// // // */
ഈയുഗം ന്യൂസ്
November 19, 2023 Sunday 05:42:38pm
ദോഹ: 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഖത്തറിൽ നടക്കുന്ന 2023 ഏഷ്യൻ ഫുട്ബോൾ കപ്പിന്റെ രണ്ടാം ഘട്ട ടിക്കറ്റ് വിൽപ്പന നാളെ മുതൽ നവംബർ 20 ന് ദോഹ സമയം വൈകുന്നേരം 4 മണിക്ക് ആരംഭിക്കും.
ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റിയുടെ വെബ്‌സൈറ്റിലൂടെയും ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ വെബ്‌സൈറ്റിലൂടെയും ടിക്കറ്റുകൾ ലഭിക്കും.
ടിക്കറ്റ് വിൽപനയുടെ ആദ്യഘട്ടത്തിൽ ആദ്യ 24 മണിക്കൂറിൽ മാത്രം 81,209 ടിക്കറ്റുകൾ വിറ്റഴിച്ചതായി സംഘാടക സമിതി അറിയിച്ചു.
ഖത്തർ, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള ആരാധകരാണ് ഇതുവരെ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങിയത്.
ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 25 റിയാൽ ആണ്.
ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 ടീമുകൾ ഖത്തറിലെ ഒമ്പത് സ്റ്റേഡിയങ്ങളിലായി മത്സരിക്കും, ഒരു മാസത്തിനിടെ ആകെ 51 മത്സരങ്ങൾ നടക്കും.
1988ലും 2011ലും ആതിഥേയത്വം വഹിച്ചതിന് ശേഷം മൂന്നാം തവണയാണ് ഖത്തർ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.