// // // */ E-yugam


ഈയുഗം ന്യൂസ്
November  18, 2023   Saturday   09:18:47am

news



whatsapp

ദോഹ: ഖത്തർ-ബഹ്‌റൈൻ പാലം പദ്ധതിയുടെ പ്ലാൻ പൂർത്തിയാക്കി പദ്ധതി നടപ്പാക്കാൻ തുടങ്ങാൻ ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട അധികാരികളോട് ഇരുരാജ്യങ്ങളിലെയും ഭരണാധികാരികൾ നിർദേശിച്ചു.

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയും മനാമയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

കൂടിക്കാഴ്ചയിൽ ബഹ്‌റൈൻ രാജാവിന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ആശംസകളും, കൂടുതൽ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ബഹ്‌റൈൻ ജനതയ്ക്ക് അമീറിന്റെ ആശംസകളും പ്രധാനമന്ത്രി അറിയിച്ചു.

ഖത്തറും ബഹ്‌റൈനും തമ്മിലുള്ള സഹകരണത്തിലെ പുരോഗതിയെക്കുറിച്ചും അത് എല്ലാ തലങ്ങളിലും ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള വഴികളും നേതാക്കൾ ചർച്ച ചെയ്തു.

ഖത്തർ-ബഹ്‌റൈൻ പാലം പദ്ധതി ഇരു രാജ്യങ്ങൾക്കുമിടയിലെ വിനോദസഞ്ചാരം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Comments


Page 1 of 0