// // // */ E-yugam


ഈയുഗം ന്യൂസ്
November  18, 2023   Saturday   08:58:59am

news



whatsapp

ദോഹ : ഖത്തർ ചാരിറ്റി സെന്റർ ഫോർ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സെന്റർ സംഘടിപ്പിക്കുന്ന സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം കുറിക്കും.

വക്രയിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ മൂന്ന്മണിക്ക് രെജിസ്ട്രേഷൻ ആരംഭിക്കും . പ്രീ സീനിയർ & സീനിയർ മത്സര പരിപാടികളോടെ കലോത്സവത്തിന് തുടക്കം കുറിക്കും . 3.30 മുതൽ 8 .30 വരെയാണ് മത്സര സമയം.

കവിതാ പാരായണം, പ്രഭാഷണം. ക്രാഫ്റ്റ് ഇൻസ്റ്റാളേഷൻ, പെൻസിൽ ഡ്രോയിങ് എന്നീ ഇനങ്ങളിൽ മലയാളം , ഇംഗ്ലീഷിലും , അറബിയിലും മത്സരങ്ങൾ നടക്കും.

കിഡ്‌സ്സ -സബ് ജൂനിയർ (ഗ്രേഡ് 3- ഗ്രേഡ് 5), ജൂനിയർ (ഗ്രേഡ് 6- ഗ്രേഡ് 8), സീനിയർ (ഗ്രേഡ് 9-ഗ്രേഡ് 12) പ്രീസീനിയർ എന്നിങ്ങനെ അഞ്ചു ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

നവമ്പർ 18 നു തുടങ്ങി ഡിസംബറിൽ അവസാനിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ നിരവധി സ്കൂളുകളിൽ നിന്ന് ആയിരത്തിൽ പരം വിദ്യാർത്ഥികൾ ഇതിനകം റെജിസ്ട്രേഷൻ പൂർത്തിയാക്കി കഴിഞ്ഞു.

വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കാനും, പ്രോത്സാഹനം നൽകാനുമാണ്‌ സ്കൂൾ കലോത്സവം സംഘടിപ്പിക്കുന്നതെന്ന് ഖത്തർ ചാരിറ്റി സംഘാടകർ അറിയിച്ചു.

Comments


Page 1 of 0