// // // */
ഈയുഗം ന്യൂസ്
November 17, 2023 Friday 12:52:21am
ദോഹ: എഫ് സി സി വനിതാ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബും കൈരളി ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബും സംയുക്തമായി നവംബർ 11 ന് നടത്തിയ ഓപ്പൺ ഹൗസ് മീറ്റിങ് പങ്കാളിത്തം കൊണ്ടും പ്രമേയത്തിൻ്റെ സ്വീകാര്യത കൊണ്ടും വ്യത്യസ്തമായി.
എട്ടാമത് ഖത്തർ മലയാളി സമ്മേളനത്തോടനുബന്ധിച്ച് എഫ് സി സി വനിതാ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബുമായി ചേർന്ന് "കാത്തു വയ്ക്കാം സൗഹൃദ തീരം " എന്ന വിഷയത്തെ ആസ്പദമാക്കി വീഡിയോ സ്പീച്ച് കോൺടെസ്റ്റ്, കൊളാഷ് മേക്കിങ്ങ്, കവിതാ രചന എന്നീ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
മത്സരങ്ങളിൽ വിജയികളായവർക്കും പങ്കെടുത്തവർക്കും വിധികർത്താക്കൾക്കും ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഖത്തർ മലയാളി സമ്മേളനത്തെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കുന്നതിൻ്റേയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിൻ്റേയും ഭാഗമായി യോഗത്തിൽ സംസാരിക്കാൻ ഖത്തർ മലയാളി സമ്മേളനം പ്രതിനിധികളായ ശ്രീ മഷൂദ്, ശ്രീ മുജീബ് എന്നിവർ സന്നിഹിതരായിരുന്നു.
യോഗത്തിൽ രണ്ടു ക്ലബുകളുടേയും പ്രസിഡൻ്റുമാരായ TM റിഷിദ മുഹമ്മദ്, TM നൗഷാദ് അഷ്റ് ഫ് എന്നിവർ അധ്യക്ഷം വഹിച്ചു. T M അപർണ റെനീഷ്, TM റിഷിദ മുഹമ്മദ് എന്നിവരായിരുന്നു പരിപാടിയുടെ മുഖ്യ ആസൂത്രകർ.
ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബുകളെ പറ്റി എത്തി ചേർന്ന അതിഥികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായുള്ള വിദ്യാഭ്യാസ പദ്ധതിയ്ക്ക് DTM രാജേഷ് വി.സി നേതൃത്വം നൽകി. ഏരിയ 6 ഡയറക്ടർ TM സബീന അബ്ദുൾ ജലീൽ യോഗത്തിൽ സന്നിഹിതയായിരുന്നു.
ടോസ്റ്റ് മാസ്റ്റർ യോഗത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചവർക്കുള്ള റിബ്ബണുകളും പരിപാടിയുടെ അവസാനം സമ്മാനിച്ചു.