// // // */ E-yugam


ഈയുഗം ന്യൂസ്
November  17, 2023   Friday   03:38:12pm

news



whatsapp

ദോഹ: ഖത്തറിലെ പത്തനംതിട്ട ജില്ലക്കാരുടെ ജീവ കാരുണ്യ കൂട്ടായ്മയായ തണൽ പത്തനംതിട്ടയുടെ നേതൃത്വത്തിൽ നടത്തിയ പിറവി 2023 എന്ന മെഗാ പ്രോഗ്രാമിൽ സംഘടനയുടെ വരും വർഷത്തെ പ്രവർത്തനങ്ങളും ഐ സി സി അശോക ഹാളിൽ നടന്ന ചടങ്ങിൽ പുതുപ്പള്ളി എം എൽ എ ശ്രീ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു.

ചാണ്ടി ഉമ്മൻ പ്രഥമ ഉമ്മൻ ചാണ്ടി സ്മാരക പുരസ്കാരങ്ങളും നൽകി..

ഖത്തറിലെ ആതുരസേവന പൊതുപ്രവർത്തന രംഗത്തെ മികച്ച സംഭാവനകൾക്ക് ശ്രി. അബ്ദുൽ സലാം, ഖത്തറിലെ മികച്ച മലയാളി സംരംഭക ശ്രീമതി.ഷീല ഫിലിപ്പോസ്, പൊതുപ്രവർത്തന രംഗത്തെ മികവിനുള്ള പുരസ്കാരം ശ്രി.ഹനീഫ് ചാവക്കാട് എന്നിവർ അർഹരായി. .

കൂടാതെ ഖത്തറിലെ പൊതുപ്രവർത്തനത്തിനുള്ള തണൽ എക്സലൻസി അവാർഡ് ഖത്തർ കെഎംസിസി മയ്യത്ത് പരിപാലന കമ്മിറ്റി അർഹരായി. പ്രസ്തുത ചടങ്ങിൽ പിറവി 2023 ജനറൽ കൺവീനർ ശ്രീ. ജെറ്റി ജോർജ് സ്വാഗതം അർപ്പിക്കുകയും പിറവി 2023 കൺവീനർ ശ്രി. സണ്ണി സാമൂവേൽ അധ്യക്ഷം വഹിക്കുകയും, തണൽ പത്തനംതിട്ടയുടെ ജനറൽ റിപ്പോർട്ട്‌ ജനറൽ സെക്രട്ടറി ശ്രി. സിബു എബ്രഹാം, തണലിന്റെ പ്രസിഡണ്ടും പിറവി 2023 കൺവീനറുമായ ശ്രി. റോൻസി മത്തായി, തണൽ പത്തനംതിട്ട യൂത്ത് വിംഗ് പ്രസിഡന്റ്‌ ശ്രീ. അലൻ മാത്യു തോമസ് നന്ദി അർപ്പിക്കുകയും ചെയ്തു. .

ICC പ്രസിഡന്റ്‌ ശ്രി. എ പി മണികണ്ഠൻ, ISC അഡ്വൈസറി കൗൺസിൽ ചെയർമാൻ ഡോ: മോഹൻ തോമസ്, ICBF പ്രസിഡന്റ് ശ്രി. ഷാനവാസ്‌ ബാവ, ISC പ്രസിഡന്റ് ശ്രി. ഈ പി അബ്ദുറഹ്മാൻ, ICC എം സി മെമ്പർ ശ്രീ. എബ്രഹാം കെ ജോസഫ്, ICBF എംസി മെമ്പർ ശ്രി. കെ വി ബോബൻ, ഇൻകാസ് പാട്രൺ ശ്രി. മുഹമ്മദ് ഷാനവാസ്‌, ഇൻകാസ് പ്രസിഡന്റ്‌ ശ്രി. ഹൈദർ ചുങ്കത്തറ, ജനറൽ സെക്രട്ടറി ശ്രി. ബഷീർ തൂവാരിക്കൽ, ഇൻകാസ് ട്രഷറർ ശ്രി. ഈപ്പെൻ തോമസ് എന്നിവർ ആശംസകള്‍ അർപ്പിച്ചു. .

കൂടാതെ ചടങ്ങിന് മാറ്റു കൂട്ടാൻ നിരവധി കലാ സാംസ്കാരിക നൃത്ത-ഗാന-നാടൻകലാരൂപങ്ങൾ അരങ്ങേറി.

Comments


Page 1 of 0