// // // */ E-yugam


ഈയുഗം ന്യൂസ്
November  17, 2023   Friday   03:04:59pm

news



whatsapp

ദോഹ: ഖത്തറിലെ പ്രമുഖ എഴുത്തുകാരിയായ സ്മിത ആദർശിന്റെ ചെറുകഥാ സമാഹാരം "വാസ്ജന" ഷാർജ ഇന്റർനാഷണൽ പുസ്തകമേളയിലെ കറന്റ് ബുക്സ് സ്റ്റാളിൽ വെച്ച് പ്രകാശനം ചെയ്തു.

പ്രശസ്ത ബ്ലോഗറും, എഴുത്തുകാരനുമായ സജീവ് എടത്താടനാണ് (വിശാല മനസ്കൻ) പുസ്തകം പ്രകാശനം ചെയ്തത്. കവിയും, പ്രാസംഗികനുമായ ശിവപ്രസാദ് പുസ്തകം ഏറ്റുവാങ്ങി.

ചടങ്ങിൽ എഴുത്തുകാരായ പോൾ സെബാസ്റ്റ്യൻ, പ്രിയ വിജയൻ ശിവദാസ് എന്നിവർ സന്നിഹിതരായിരുന്നു. സ്മിത ആദർശ് നന്ദി പറഞ്ഞു.

തൃശൂർ ചേറൂർ സ്വദേശിയായ സ്മിത ഖത്തറിലെ ഡി.പി .എസ് മൊണാർക് ഇന്റർനാഷണൽ സ്‌കൂളിൽ അധ്യാപികയായും ഹെഡ് ഓഫ് ഡിപ്പാർട്മെന്റ് ആയും ജോലി ചെയ്യുന്നു.

സംസ്കാര ഖത്തർ - ചെറുകഥാ പുരസ്കാരം 2008, ഖത്തർ സംസ്കൃതി കഥയരങ്ങ് പുരസ്കാരം - 2012, തിരുമുറ്റം ഖത്തർ പുരസ്കാരം – ചെറുകഥ - 2015, ഈയുഗം ഖത്തർ - ചെറുകഥാ പുരസ്കാരം – 2021 തുടങ്ങിയ നിരവധി പുരസ്‌ക്കാരങ്ങൾ സ്മിത ആദർശ് കരസ്ഥമാക്കിയിട്ടുണ്ട്.

news

Comments


Page 1 of 0