// // // */
ഈയുഗം ന്യൂസ്
November 09, 2023 Thursday 02:55:02pm
ദോഹ: ഗൾഫ് സഹകരണ കൗൺസിലിലെ ആറ് രാജ്യങ്ങളിൽ ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പിലാക്കാനുള്ള നിർദേശത്തിന് അംഗീകാരം ലഭിച്ചു.
ഒമാനിലെ മസ്‌കറ്റിൽ നടന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ 40-ാമത് യോഗത്തിന് ശേഷം ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയാണ് ഇക്കാര്യം അറിയിച്ചത്.
ഈ സംവിധാനം 2024-25 ൽ മേഖലയിലുടനീളം പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഖത്തർ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലേക്ക് ഗൾഫ് രാജ്യങ്ങളിലെ താമസക്കാർക്കും രാജ്യാന്തര വിനോദ സഞ്ചാരികൾക്കും ഇനി ഒറ്റ വിസയിൽ യാത്ര ചെയ്യാം.
പുതിയ ഏകീകൃത വിസ വലിയ നേട്ടമാണെന്നും ജി.സി.സി നേതാക്കളുടെ അടുത്ത സഹകരണത്തിന്റെയും മികച്ച നിർദ്ദേശങ്ങളുടെയും തെളിവാണെന്നും സെക്രട്ടറി ജനറൽ പറഞ്ഞു.
ആറ് രാജ്യങ്ങളിലെ ഗതാഗത നിയമലംഘനങ്ങൾ ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് സംവിധാനവും യോഗം ലോഞ്ച് ചെയ്തു.