// // // */ E-yugam


ഈയുഗം ന്യൂസ്
November  06, 2023   Monday   03:37:55pm

news



whatsapp

ദോഹ: പത്തനംതിട്ട ജില്ലയുടെ ജീവ കാരുണ്യ കൂട്ടായ്മയായ *തണൽ പത്തനംതിട്ടയുടെ* നേതൃത്വത്തിൽ കേരള പിറവി ആഘോഷവും, പത്തനംതിട്ട ജില്ല രൂപീകരണ ദിനാഘോഷവും, പ്രഥമ ഉമ്മൻ ചാണ്ടി പുരസ്‌കാര വിതരണവും വരും വർഷത്തേക്കുള്ള സന്നദ്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പുതുപ്പള്ളി എം എൽ എ ശ്രീ. ചാണ്ടി ഉമ്മൻ നിർവഹിക്കും.

നവംബർ 10 ന് വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് തുമാമയിലുള്ള ICC അശോക ഹാളിൽ *പിറവി 2023* എന്ന കലാ സാംസ്കാരിക പരിപാടിയും നടത്തുമെന്ന് ജനറൽ കൺവീനർ ജെറ്റി ജോർജും മറ്റ് കൺവീനർസ് ആയ സണ്ണി സാമൂവൽ, റോൻസി മത്തായി എന്നിവർ അറിയിച്ചു.

Comments


Page 1 of 0