// // // */
ഈയുഗം ന്യൂസ്
November 06, 2023 Monday 02:55:35pm
ദോഹ: ഖത്തറിലെ പ്രധാന റോഡിൽ മത്സരയോട്ടം നടത്തിയ രണ്ട് വാഹനങ്ങൾ ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു.
നിയമവിരുദ്ധ പ്രവർത്തനം പ്രോത്സാഹിപ്പിച്ച കാണികളെയും അറസ്റ്റ് ചെയ്തതായും അവരുടെ വാഹനങ്ങൾ പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രണ്ട് വാഹനങ്ങൾ രാത്രി പൊതുനിരത്തിലൂടെ അപകടകരമായ രീതിയിൽ മത്സരയോട്ടം നടത്തുന്ന വീഡിയോ മന്ത്രാലയം പുറത്തുവിട്ടു.
തെരുവിന്റെ സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് ചില കാണികൾ നിയമവിരുദ്ധ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
രണ്ട് ഡ്രൈവർമാരെയും കാണികളെയും അറസ്റ്റ് ചെയ്തു. അവരുടെ വാഹനങ്ങളും പിടിച്ചെടുത്തു.
അറസ്റ്റ് ചെയ്ത ആളുകളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു, അവരെ ലോക്ക് അപ്പിൽ ആക്കി കോടതിയിൽ ഹാജരാക്കാൻ പബ്ലിക് പ്രോസിക്യൂഷൻ തീരുമാനിച്ചു.
രണ്ട് ഡ്രൈവർമാരുടെയും വാഹനങ്ങൾ കണ്ടുകെട്ടുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.