// // // */ E-yugam


ഈയുഗം ന്യൂസ്
November  05, 2023   Sunday   04:44:53pm

news



whatsapp

ദോഹ: ദോഹയിൽ ഹമാസ് ഓഫീസ് പ്രവർത്തിക്കാൻ അനുവദിച്ചതിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് അമേരിക്കൻ ഏജൻസിക്കെതിരെ ഖത്തർ ആഞ്ഞടിച്ചു.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഹൗസ് ഇന്റലിജൻസ് കമ്മിറ്റി ഖത്തറിനെതിരെ കുപ്രചരണങ്ങൾ നടത്തുകയാണെന്ന് അമേരിക്കയിലെ ഖത്തർ എംബസി പറഞ്ഞു. വെള്ളിയാഴ്ച ഫോക്‌സ് ന്യൂസും കോൺഗ്രസ് അംഗം മൈക്കൽ വാൾട്‌സും തമ്മിലുള്ള അഭിമുഖത്തിൽ നിന്നുള്ള ഒരു വീഡിയോ ഹൗസ് ഇന്റലിജൻസ് കമ്മിറ്റി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

അഭിമുഖത്തിൽ റിപ്പബ്ലിക്കൻ പാർട്ടി അംഗമായ വാൾട്ട്‌സ്, ഖത്തറും തുർക്കിയും ഹമാസിനെ "പിന്തുണക്കുകയാണെന്ന് ആരോപിചിരുന്നു. ഗാസയിൽ തടവിലാക്കപ്പെട്ട യുഎസ് തടവുകാർക്ക് എന്തെങ്കിലും ദ്രോഹമുണ്ടായാൽ ഇരു രാജ്യങ്ങളും "പ്രത്യാഘാതങ്ങൾ അനുഭവിക്കുമെന്നും" അദ്ദേഹം മുന്നറിയിപ്പ് നൽകി.

"ഒരു അമേരിക്കക്കാരന്റെ തലയിലെ മുടിയിൽ സ്പർശിച്ചാൽ, അവർക്കെല്ലാം അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും, ഹമാസ് നേതൃത്വം മാത്രമല്ല,” വാൾട്ട്സ് ഫോക്സ് ന്യൂസിനോട് പറഞ്ഞു.

“ഹൗസ് ഇന്റലിജൻസ് കമ്മിറ്റി അവരുടെ ഔദ്യോഗിക അക്കൗണ്ടിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഞങ്ങൾ ആശ്ചര്യപ്പെടുന്നു. ഹമാസുമായി പരോക്ഷ ആശയവിനിമയം സ്ഥാപിക്കാനുള്ള യുഎസ് അഭ്യർത്ഥനയെ തുടർന്നാണ് ഖത്തറിലെ ഹമാസ് രാഷ്ട്രീയ ഓഫീസ് തുറന്നതെന്ന് അദ്ദേഹത്തിന് അറിയാം," അമേരിക്കയിലെ ഖത്തർ എംബസി ഒരു പ്രസ്താവനയിൽ പറഞ്ഞു.

“ഇത് നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ ഖത്തറിന്റെ ശ്രമങ്ങൾക്ക് വിപരീതഫലം ഉണ്ടാക്കുക മാത്രമല്ല, ഇത് ഒരു യുഎസ് സഖ്യകക്ഷിക്ക് നേരിട്ട് ഭീഷണിയുയർത്തുകയും ചെയ്യുന്നു. ഇത്തരം തെറ്റായ വിവരണങ്ങൾ പ്രചരിപ്പിക്കുന്നത് ക്രിയാത്മകമായ മധ്യസ്ഥ ശ്രമങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നു," പ്രസ്താവന കൂട്ടിച്ചേർത്തു.

Comments


Page 1 of 0