// // // */
ഈയുഗം ന്യൂസ്
November 04, 2023 Saturday 11:39:46pm
ദോഹ: മഹമൂദ് മാട്ടൂലിന്റെ പുതിയ ലേഖന സമാഹാരമായ കണ്ടതും കേട്ടതും തിരുവനന്തപുരം നിയമസഭ അന്താരാഷ്‌ട്ര പുസ്‌തകോത്സവ വേദിയിൽ പ്രകാശനം ചെയ്തു.
നോവലിസ്റ്റും നിരൂപകനുമായ പ്രശസ്ത എഴുത്തുകാരൻ ഡോ . ജോർജ്ജ് ഓണക്കൂർ പ്രകാശനം കർമ്മം നിർവ്വഹിച്ചു.
എം വിജിൻ എം എൽ എ ആദ്യ പ്രതി ഏറ്റുവാങ്ങി. മുൻ എം പി പന്ന്യൻ രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കവിയും ഒരുമ മാസികയുടെ പത്രാധിപരുമായ സുധാകരൻ ചന്തവിള പുസ്തകo പരിചയപ്പെടുത്തി.
എഴുത്തുകാരിയും മുൻ കേരള അഡിഷണൽ സെക്രട്ടറിയുമായിരുന്ന സജിനി എസ്, പ്രമുഖ സാമൂഹ്യ പ്രവർത്തകനായ കെ വി അബ്ദുള്ളകുട്ടി ഹാജി, എഴുത്തുകാരനും ചന്ദ്രിക സഹ.പത്രാധിപരുമായ ഫിർദൗസ് കായൽപുറം എന്നിവർ ആശംസകൾ നേർന്നു.
ലിപി പബ്ലിക്കേഷൻ മാനേജർ ബാബു വർഗ്ഗീസ് സ്വാഗതവും മഹമൂദ് മാട്ടൂൽ നന്ദിയും പറഞ്ഞു.
ഖത്തർ പ്രവാസിയായ മഹമൂദ് മാട്ടൂലിന്റെ 16 റാമത്തെ പുസ്തകമാണ് കണ്ടതും കേട്ടതും.
ലിപി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് ആറ്റകോയ പള്ളിക്കണ്ടിയാണ് അവതാരിക എഴുതിയിരിക്കുന്നത്.