// // // */
ഈയുഗം ന്യൂസ്
November 04, 2023 Saturday 11:30:52pm
ദോഹ: ഖത്തറിലെ പ്രമുഖ പ്രവാസി സംഘടനയായ ഇടുക്കി കോട്ടയം എക്സ് പാട്രിയേറ്റ്സ് സർവീസ് അസോസിയേഷൻ ഖത്തർ - ഐകെസാഖ് നടത്തിയ വടം വലി മാമാങ്കം 2023 ബഹുജന പങ്കാളിത്തം കൊണ്ടും, സംഘടന മികവ് കൊണ്ടും ശ്രദ്ധേയമായി.
ഇരുപത് ടീമുകള്‍ മാറ്റുരച്ച ആവേശകരമായ മത്സരങ്ങളില്‍ ആയിരത്തിലധികം വരുന്ന കാണികള്‍ പങ്കെടുത്തു.
ടീം സാക് ഖത്തർ പുരുഷ വിഭാഗത്തിലും, 365 മല്ലൂസ് ക്ലബ് വനിതാ വിഭാഗത്തിലും കിരീടം ചൂടി.
ഒബാ ഖത്തര്‍ പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും, ഷാർപ്പ് ഹീലേഴ്സ് ഓറഞ്ച് വനിതാ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള ആവേശകരമായ മത്സരത്തില്‍ ടീം തിരൂര്‍ പുരുഷ വിഭാഗത്തിലും ടീം കൾചറൽ ഫോറം വനിതാ വിഭാഗത്തിലും ജേതാക്കളായി.
കുട്ടികളുടെ മത്സരത്തില്‍ ഒന്നാംസ്ഥാനം - ടീം തിരൂര്‍, രണ്ടാം സ്ഥാനം ടീം മഞ്ഞ പട, എന്നിങ്ങനെ യഥാക്രമം വിജയികളായി.
വിവിധ അപെക്സ് ബോഡി ഭാരവാഹികള്‍ സമ്മാനദാനം നിര്‍വഹിച്ചു.
വരും വര്‍ഷങ്ങളില്‍ കൂടുതൽ വിപുലമായ രീതിയിലും ഇതിലധികം ടീമുകള്‍ പങ്കെടുക്കുന്ന രീതിയിലും വടം വലി, മറ്റു കലാ കായിക വിനോദങ്ങള്‍ എന്നിവയുമായി മുമ്പോട്ട് പോകും എന്ന് ഇടുക്കി കോട്ടയം എക്സ് പാട്രിയേറ്റ്സ് സർവീസ് അസോസിയേഷൻ ഖത്തർ അറിയിച്ചു.
വടം വലി മാമാങ്കം 2k23 വന്‍ വിജയമാക്കി തീര്‍ത്ത എല്ലാവര്‍ക്കും ഐകെസാഖ് ഭാരവാഹികള്‍ നന്ദി അറിയിച്ചു.