// // // */ E-yugam


ഈയുഗം ന്യൂസ്
November  02, 2023   Thursday   03:15:43pm

news



whatsapp

ദോഹ: ഖത്തറിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഖത്തർ ചാരിറ്റി നടത്തുന്ന സ്റ്റുഡൻസ് കോംപറ്റീഷൻ 2023 രജിസ്ട്രേഷന് തുടക്കമായി.

നവംബർ ഡിസംബർ മാസങ്ങളിലായാണ് വിവിധ വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കുക. മത്സര തീയതിയും സ്ഥലവും സമയവും പിന്നീട് അറിയിക്കും. കുരുന്നുകൾക്കായി ജോയിൻ ദ ഡോട്ട് കളറിങ്, ഡ്രോയിങ് കളറിങ്, സ്റ്റോറി ടെല്ലിങ്.എന്നീ മത്സരങ്ങളും

സബ് ജൂനിയർ വിഭാഗത്തിൽ ഡ്രോയിങ് കളറിങ്,പദ്യ പാരായണം എന്നീമത്സരങ്ങളും ജൂനിയർ വിഭാഗത്തിലായി വാട്ടർ കളറിങ് , ക്ലെയ് മോഡലിംഗ് , പ്രസംഗം, പദ്യ പാരായണം, ന്യൂസ്‌ റീഡിങ്.എന്നിമത്സരങ്ങളും സീനിയർവിഭാഗത്തിൽ പെൻസിൽ ഡ്രോയിങ്, ക്രാഫ്റ്റ് ഇൻസ്റ്റല്ലേഷൻ , പ്രസംഗം, പദ്യ പാരായണം എന്നീ മത്സരങ്ങളുമാണ് നടക്കുക.

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നവംബർ 7ന് മുൻപായി https://qch.qa/school-competition2023 രജിസ്ട്രേഷൻ ലിങ്കിലൂടെ രെജിസ്റ്റർചെയ്യാവുന്നതാണ്.

10 റിയാലാണ് രെജിസ്റ്റേഷൻ ഫീസ്.

Comments


Page 1 of 0