// // // */
ഈയുഗം ന്യൂസ്
October 23, 2023 Monday 11:36:02pm
ദോഹ: ജോജു ജോർജ് ലവേർസ് ക്ലബ് ടീം ഖത്തറും റേഡിയോ മലയാളം 98.6 ചേർന്നൊരുക്കിയ സ്തനാർബുദ ബോധവൽക്കരണ ക്ലാസ്, സൗജന്യ മെഡിക്കൽ പരിശോധന, സൗജന്യ ദന്ത പരിശോധന ഒലീവ് ഇന്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ചു.
ഹമദ് ഹോസ്പിറ്റലിലെ മുതിർന്ന ബ്രസ്റ്റ് കാൻസർ സർജൻ കൂടിയായ ഡോ: അംബിക ആനന്ദ് മുഖ്യ അതിഥിയായി. ഡോ: സാജു ദിവാകർ (HMC ) ഡോ. സാതിജ (ഫോക്കസ് മെഡിക്കൽ) തുടങ്ങിയവർ ക്ലാസ്സ് എടുത്തു
ഖത്തറിലെ പ്രമുഖവെക്തികൾ പങ്കുചേർന്ന ചടങ്ങിൽ ICBF മെമ്പർ ശ്രീ. അബ്ദുൽ റൗഫ് കൊണ്ടോട്ടി, സിനിമതാരം ശ്രീ. ഹരിപ്രശാന്ത് വർമ, ICC Cultrual ഹെഡ് ശ്രീമതി.സുമ മഹേഷ്, പേൾ സ്കൂൾ തുമാമ ഹെഡ്മിസ്ട്രസ് ശ്രീമതി ഇന്ദിര, സംസ്കൃതി വനിതവേദി പ്രസിഡന്റ് ശ്രീമതി. പ്രതിഭ രതീഷ്, JGLC മെഡിക്കൽ ഹെഡ് ശ്രീമതി. മിനി ബെന്നി എന്നിവർ സംസാരിച്ചു.
പ്രോഗ്രാമിന്റെ അസ്സോസിയേറ്റ് സ്പോൺസർ ആയ ഫോക്കസ് മെഡിക്കൽ സെന്റർ നടത്തിയ ഫ്രീ മെഡിക്കൽ ചെക്കപ്പ് ഏറെ ശ്രദ്ധേയമായി. ചടങ്ങിൽ JGLC പ്രസിഡന്റ് ശ്രീ. റ്റിജു തോമസ്, JGLC ചെയർമാൻ ശ്രീ.സൂരജ്, JGLC സെക്രട്ടറി ശ്രീ.സുഭാൽ പ്രോഗ്രാം കോർഡിനേറ്റർ ശ്രീ. നിഖിൽ ദാസ് എന്നിവർ സംസാരിച്ചു.