// // // */ E-yugam


ഈയുഗം ന്യൂസ്
October  22, 2023   Sunday   01:01:24pm

news



whatsapp

ദോഹ: ഖത്തർ മലയാളി വിദ്യാർത്ഥിനികളുടെ കൂട്ടായ്മ ഗേൾസ് ഇന്ത്യ ഖത്തർ നടത്തുന്ന 'G-fiesta 2023' കലാമേളക്ക് തുടക്കമായി.

ഒക്ടോബർ 20, 27 ദിനങ്ങളിലായി ശാന്തി നികേതൻ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന മത്സരങ്ങളിൽ 13 നും 23 നും ഇടയിൽ പ്രായം വരുന്ന 200ൽ പരം വിദ്യാർത്ഥിനികൾ പങ്കെടുക്കും.

ദോഹ, മദീന ഖലീഫ , റയ്യാൻ, തുമാമ, വക്റ തുടങ്ങിയ 5 സോണുകളിൽ നിന്നുള്ള ടീമുകളാണ് മത്സരങ്ങളിൽ മാറ്റുരക്കുന്നത്. 16 വ്യക്തിഗത ഇനങ്ങൾ, 2 ഗ്രൂപ്പ് ഇനങ്ങൾ ഉൾപ്പെടെ 18 ഇനങ്ങളിലാണ് മത്സരം.

കഥാരചന, ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ്, കവിതാ രചന , പെയിൻറിങ് , അറബിക് കാലിഗ്രഫി , ഹെന്ന ഡിസൈനിങ് എന്നീ വ്യക്തിഗത ഇനങ്ങളിൽ ഉള്ള ഓഫ് സ്റ്റേജ് മത്സരങ്ങളാണ് ഒക്ടോബർ 20 വെള്ളിയാഴ്ച നടന്നത്.

മാപ്പിളപ്പാട്ട്, ഇസ്ലാമിക ഗാനം, പ്രസംഗം, പദ്യം ചൊല്ലൽ, ഒപ്പന, സംഘഗാനം തുടങ്ങിയ ഓൺസ്റ്റേജ് ഇനങ്ങളുടെ മത്സരങ്ങൾ ഒക്ടോബർ 27ന് ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ വച്ച് നടക്കുന്നതായിരിക്കും.

5 സോണുകളിൽ നിന്നായി പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത വിദ്യാർത്ഥിനികൾ ആണ് ഒക്ടോബർ 27 ഫൈനൽ മത്സരങ്ങളിൽ പങ്കെടുക്കുന്നത് . അന്നേ ദിനം നടക്കുന്ന സമാപന ചടങ്ങിലും സമ്മാനദാന ചടങ്ങിലും മുഖ്യാതിഥി പങ്കെടുക്കും.

ഗേൾസ് ഇന്ത്യ ഖത്തർ കേന്ദ്ര കോഡിനേറ്റർ ബബീന ബഷീർ, എക്സിക്യൂട്ടീവ് അംഗങ്ങളായ അമീന നുസ്രത്ത്, ജൗഹറ അസ്‌ലം, ഷഫ്നാ വാഹദ്, മുഹ്സിന സൽമാൻ, നവാല, റമീസ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Comments


Page 1 of 0