// // // */ E-yugam


ഈയുഗം ന്യൂസ്
October  11, 2023   Wednesday   02:32:30pm

news



whatsapp

ദോഹ: നൃത്ത ഗുരു കലാമണ്ഡലം സീമയുടെ ശിഷ്യരായ സ്ത്രീകളുടെയും കുട്ടികളുടെയും ദക്ഷിണേന്ത്യൻ ക്ലാസിക്കൽ നൃത്ത പരിപാടികളുടെ അവിസ്മരണീയമായ കലാ സദസ്സ് "നാട്യോപാസന 2023" ഡി.പി.ഐ.എസ്-എം.ഐ.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

സീമയുടെ ആശയമായ "നൂപുരധ്വനി"യുടെ ബാനറിലാണ് പരിപാടി നടന്നത്, 2009 മുതൽ സീമയുടെ ശിക്ഷണത്തിൽ കലാപരമായ കഴിവുകൾ തെളിയിച്ച വിവിധ പ്രായത്തിലുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ദ്വി വാർഷിക ക്ലാസിക്കൽ നൃത്ത പരിപാടികൾ നടത്തിവരുന്നു.

സീമ വിഭാവനം ചെയ്ത് സംവിധാനം ചെയ്ത കലാസദസ്സ് ദൃശ്യവിസ്മയമായിരുന്നു. "സിംഫണി" ദോഹയാണ് പരിപാടി നിയന്ത്രിച്ചത്.

“വളരെ ആനന്ദകരമായിരുന്നു.പരിപാടി. വളരെക്കാലമായി ഇതുപോലെ ആവേശമുണർത്തുന്ന സമാനമായ ഒരു കലാവിരുന്ന് എനിക്ക് ഓർമിക്കാൻ കഴിയുന്നില്ല," ഓഡിറ്റോറിയത്തിലുണ്ടായിരുന്ന ഒരു നൃത്താസ്വാദകൻ പറഞ്ഞു. ക്ലാസിക്കൽ നൃത്തരൂപങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ അവതരിപ്പിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് എ പി മണികണ്ഠൻ ചടങ്ങു് ഉദ്ഘാടനം ചെയ്തു.

വിശിഷ്ടാതിഥികളായ ഇന്ത്യൻ കൾച്ചറൽ സെന്റർ കൾച്ചറൽ ആക്ടിവിറ്റി മേധാവി സുമ മഗേഷ്, വി എസ് നാരായണൻ, കരുൺ മേനോൻ എന്നിവർ കലാമണ്ഡലം സീമയ്‌ക്കൊപ്പം വിളക്ക് കൊളുത്തി പരിപാടിക്ക് തുടക്കം കുറിച്ചു.

10 മുതൽ 16 വർഷം വരെ സീമയുടെ കീഴിൽ കഴിവുകൾ തെളിയിച്ച ശിഷ്യർക്കായി "സ്റ്റുഡന്റ് എക്‌സലൻസ് അവാർഡുകൾ" ചടങ്ങിൽ വിതരണം ചെയ്തു.

കലാസ്വാദകരായ സദസ്സിനു മുന്നിൽ "നാട്യോപാസന 2023" അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് സീമ പറഞ്ഞു.

Comments


Page 1 of 0