// // // */
ഈയുഗം ന്യൂസ്
October 04, 2023 Wednesday 12:23:44pm
ദോഹ: ഖത്തർ ജനറൽ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റാമ) ഇലക്ട്രീഷ്യൻമാർക്കും പ്ലംബർമാർക്കും പ്രത്യേകം ടെസ്റ്റിംഗും ലൈസൻസിംഗ് നടപടിക്രമവും നടപ്പിലാക്കും.
അവരുടെ സേവനങ്ങൾ നിയമപരവും അംഗീകൃതവുമായ രീതിയിൽ നൽകാൻ സഹായിക്കുകയാണ് ലക്ഷ്യം.
പൊതുജനങ്ങൾക്കായി കോർപ്പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ എല്ലാ അംഗീകൃത കരാറുകാരുടെയും വ്യക്തികളുടെയും (ഇലക്ട്രീഷ്യൻമാരും പ്ലംബർമാരും) സമഗ്രമായ ഒരു ലിസ്റ്റ് കഹ്‌റാമ പ്രസിദ്ധീകരിക്കും.
വ്യക്തിഗത ഇലക്‌ട്രീഷ്യൻമാർക്കും പ്ലംബർമാർക്കും നൽകുന്ന ലൈസൻസുകൾ അറ്റകുറ്റപ്പണികൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് കഹ്‌റാമ അറിയിച്ചു. ഈ ലൈസൻസുകളിൽ ഇലക്ട്രിക്കൽ കണക്ഷൻ ജോലികൾ അല്ലെങ്കിൽ വാട്ടർ ഇൻസ്റ്റാളേഷൻ എന്നിവ ഉൾപ്പെടില്ലെന്നും കഹ്‌റാമ അറിയിച്ചു.
ഊർജകാര്യ സഹമന്ത്രി പുറത്തിറക്കിയ 2022ലെ മന്ത്രിതല തീരുമാനം നമ്പർ (2) പ്രകാരമാണ് പുതിയ ലൈസൻസിംഗ് നടപ്പിലാക്കുന്നത്.