// // // */
ഈയുഗം ന്യൂസ്
October 02, 2023 Monday 03:24:26pm
ദോഹ: ദോഹയിൽ നിന്ന് സിഡ്‌നിയിലേക്കുള്ള ഖത്തർ എയർവേയ്‌സ് വിമാനത്തിൽ 60 കാരിയായ യാത്രക്കാരി മരിച്ചതായി ഖത്തർ എയർവേസ് സ്ഥിരീകരിച്ചു.
ഖത്തർ എയർവേയ്‌സിന്റെ ക്യുആർ 908 വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയെ ഓസ്‌ട്രേലിയയിലേക്കുള്ള 14 മണിക്കൂർ യാത്രയുടെ മധ്യത്തിൽ അബോധാവസ്ഥയിൽ കാണുകയായിരുന്നു.
ക്യാബിൻ ജീവനക്കാർ സി.പി.ആർ നൽകിയെങ്കിലും ജീവൻ വീണ്ടെടുക്കാനായില്ല.
"ഖേദകരമെന്നു പറയട്ടെ, അവരുടെ ജീവൻ രക്ഷിക്കാനായില്ല,” ഖത്തർ എയർവേയ്‌സ് വക്താവ് പറഞ്ഞു. "ഈ പ്രയാസകരമായ സമയത്ത് ഞങ്ങളുടെ ചിന്തകൾ കുടുംബത്തോടൊപ്പമുണ്ട്."
വെള്ളിയാഴ്ച ഉച്ചയ്ക്ക് സിഡ്‌നിയിൽ വിമാനം ലാൻഡ് ചെയ്തപ്പോൾ യാത്രക്കാരിയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു.