// // // */
ഈയുഗം ന്യൂസ്
October 02, 2023 Monday 12:10:32pm
ദോഹ: അൽ ബിദ്ദ പാർക്കിൽ നടക്കുന്ന ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്‌സ്‌പോ 2023 ഒക്ടോബർ 3 ചൊവ്വാഴ്ച മുതൽ പൊതുജനങ്ങൾക്ക് സന്ദർശിക്കാമെന്ന് എക്‌സ്‌പോ 2023 സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽ ഖൂരി അറിയിച്ചു.
എക്സിബിഷൻ ഏരിയയെ മൂന്ന് സോണുകളായി തിരിച്ചിരിക്കുന്നു: ഇന്റർനാഷണൽ സോൺ, കൾച്ചറൽ സോൺ, ഫാമിലി സോൺ.
മൂന്ന് സോണുകളിലും സന്ദർശകർക്കായി ദൈനംദിന പരിപാടികൾ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഹരിത മേഖലകളുടെ വിപുലീകരണത്തിന് തടസ്സമാകുന്ന എല്ലാ വെല്ലുവിളികൾക്കും പ്രശ്നങ്ങൾക്കും നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുകയാണ് പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അൽ ഖൂരി പറഞ്ഞു.
ആഗോള കാർഷിക, പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ദോഹ എക്സ്പോ ഒരു പ്രധാന വഴിത്തിരിവായിരിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രിയും എക്‌സ്‌പോ 2023 ദോഹ ദേശീയ കമ്മിറ്റി ചെയർമാനുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈ പറഞ്ഞു.