// // // */ E-yugam


ഈയുഗം ന്യൂസ്
October  01, 2023   Sunday   06:38:57pm

news



whatsapp

ദോഹ: സ്വിസ് നേതൃത്വത്തിലുള്ള സംഘം യൂറോപ്പിൽ നിന്ന് ഇലക്ട്രിക് വാനുകൾ ഓടിച്ച് ഖത്തറിലെത്തി. ഓടിച്ചതായി സംഘാടകർ അറിയിച്ചു.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന സീറോ എമിഷൻ വാഹനങ്ങൾ പ്രദർശിപ്പിക്കുന്നതിനായാണ് സംഘം ഖത്തറിലെത്തിയത്.

അഞ്ച് പേരടങ്ങുന്ന സ്വിസ്, ജർമ്മൻ ടീം ആഗസ്റ്റ് 28 ന് ജനീവയിൽ നിന്ന് രണ്ട് ഇലക്ട്രിക് വോക്‌സ്‌വാഗൺ വാനുകളിൽ യാത്ര തുടങ്ങി 6,500 കിലോമീറ്റർ (4,000 മൈൽ) സഞ്ചരിച്ച് ശനിയാഴ്ച ദോഹയിൽ എത്തിയതായി ഒരു അന്താരാഷ്ട്ര വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

“അസാധാരണമായ എന്തെങ്കിലും ചെയ്യാനായിരുന്നു ഉദ്ദേശം,” ഗ്രൂപ്പിന്റെ നേതാവ് ഫ്രാങ്ക് റിൻഡർക്നെക്റ്റ് എഎഫ്‌പിയോട് പറഞ്ഞു. "തീർച്ചയായും ഞങ്ങൾക്ക് എത്താതിരിക്കാനുള്ള സാധ്യതയുണ്ടായിരുന്നു -- അപകടം, സാങ്കേതിക പ്രശ്‌നങ്ങൾ, ആരോഗ്യ പ്രശ്‌നങ്ങൾ, അങ്ങിനെ എന്തെങ്കിലും."

വൈദ്യുത വാഹനങ്ങളുടെ പാരിസ്ഥിതിക നേട്ടങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. "ഞങ്ങളുടെ യാത്ര ആളുകളുടെ മനസ്സിലേക്ക് അൽപ്പം പുനർവിചിന്തനം നൽകിയാൽ ഞാൻ അസന്തുഷ്ടനല്ല," അദ്ദേഹം പറഞ്ഞു.

ടീമിന്റെ ഐ.ഡി. Buzz VW വാനുകൾ 12 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് തുർക്കിയിൽ നിന്ന് കപ്പൽ മാർഗം ജോർദാനിലെ അഖാബയിലെത്തി തുടർന്ന് സൗദി അറേബ്യ കടന്നു.

വാഹനങ്ങൾ ചാർജ് ചെയ്യുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് സംഘം പറഞ്ഞു.

ദോഹയിൽ നടക്കുന്ന ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയുടെ പങ്കാളിത്തത്തോടെയാണ് ദോഹയിലേക്കുള്ള യാത്ര പൂർത്തിയാക്കിയത്. 1905ൽ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ സ്വിസ് നഗരത്തിന് പുറത്ത് നടക്കുന്നത്.

ഒക്ടോബർ 5 മുതൽ ഖത്തറിൽ നടക്കുന്ന 10 ദിവസത്തെ മോട്ടോർ ഷോയിൽ 31 വാഹന ബ്രാൻഡുകൾ പങ്കെടുക്കും.

Comments


Page 1 of 0