// // // */ E-yugam


ഈയുഗം ന്യൂസ്
September  24, 2023   Sunday   04:04:23pm

news



whatsapp

ദോഹ: ഖത്തർ കെ.എം.സി.സി മലപ്പുറം മണ്ഡലം യൂത്ത് വിംഗ് കമ്മിറ്റി സംഘടിപ്പിച്ച ആറാമത് ഫുട്ബോൾ ടൂർണമെന്റിൽ കെഎംസിസി കോഡൂർ ജേതാക്കളായി.

വകറ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഫൈനൽ മത്സരത്തിൽ ടെസെർട്സ് ബോയ്സ് മലപ്പുറത്തി നെ ഒന്നിനെതിരെ മൂന്ന് ഗോളുകൾ നേടി കെഎംസിസി കോഡൂർ വിജയികളായി .

ഖത്തർ കെഎംസിസി സംസ്ഥാന വൈസ് പ്രെസിഡന്റ് കെ മുഹമ്മദ് ഈസ ഉത്ഘാടനം നിർവഹിച്ചു , യൂത്ത് ലീഗ് സംസഥാന ട്രഷറർ ഇസ്മായിൽ വയനാട് വിജയികൾക്കുള്ള ട്രോഫി കൈമാറി.

കെഎംസിസി സംസ്ഥാന പ്രസിഡന്റ ഡോ. അബ്ദുസമദ് , സെക്രട്ടറി സലീം നാലകത് ജില്ലാ പ്രെസിഡന്റ് സവാദ് വെളിയംകോട് , സെക്രട്ടറി അക്ബർ വേങ്ങശ്ശേരി, ട്രഷറർ റഫീഖ് കൊണ്ടോട്ടി ജില്ലാ ഭാരവാഹികളായ മെഹ്ബൂബ് , ജബ്ബാർ പാലക്കൽ ,മജീദ് തവനൂർ, ഷംസീർ, ജില്ലാ യൂത്ത് വിംഗ് ഭാരവാഹികൾ ശാക്കിർ ജലാൽ, സിദ്ധീഖ് പറമ്പൻ എന്നിവർ പിന്തുണ നൽകി മത്സരം സന്ദർശിച്ചു

മണ്ഡലം യൂത്ത് വിംഗ് ഭാരവാഹികൾ , മണ്ഡലം ഭാരവാഹികൾ , എക്സിക്യൂട്ടീവ് മെമ്പർമാർ തുടങ്ങിയവർ മത്സരത്തിന് നേത്രോത്യം നൽകി .

Comments


Page 1 of 0