// // // */ E-yugam


ഈയുഗം ന്യൂസ്
September  17, 2023   Sunday   04:35:33pm

news



whatsapp

ദോഹ: ഒക്ടോബർ 6 ന് പോഡാർ പേൾ സ്കൂളിൽ വെച്ച് നടക്കാനിരിക്കുന്ന തൃശൂർ ജില്ലാ സൗഹൃദ വേദിയുടെ ഓണാഘോഷമായ ഓണത്താളം 2023 നോടനുബന്ധിച്ച് വേദി വനിതാ കൂട്ടായ്മ ഖത്തറിലുള്ള വനിതകൾക്കായി പായസ മത്സരം സംഘടിപ്പിച്ചു.

TAC ഖത്തർ ഹാളിൽ വെച്ച് സെപ്റ്റംബർ 15 വെള്ളിയാഴ്ച നടന്ന പരിപാടിയിൽ ഇരുപതോളം മത്സരാർത്ഥികൾ പങ്കെടുത്തു. വനിതാ കൂട്ടായ്മ സെക്കന്റ്‌ വൈസ് ചെയര്പേഴ്സണും പായസമത്സരം കോർഡിനേറ്ററും ആയ ശ്രീമതി ജയശ്രീ ജയാനന്ദ് സ്വാഗതം ചെയ്തു കൊണ്ട് ആരംഭിച്ച പരിപാടിയിൽ ചെയർപേഴ്സൺ റജീന സലിം സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ഖത്തറിലെ പ്രശസ്ത ഹോട്ടൽ ശ്രുംഖലയായ ഹോളിഡേ വില്ലയിലെ ഐക്കണോ വ്യൂ റെസ്റ്റോറന്റ് സുയിസ് ഷെഫ് സഗീഷ്, ഇൻഡസ്ട്രിയൽ ഏരിയ സസ്യ റെസ്റ്ററന്റ് ഷെഫ് സുരേഷ് , ഖത്തറിലെ പ്രശസ്ത ഫുഡ്‌ വ്ലോഗ്ഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആയ ഡോക്ടർ അഫ് ലഹ് എന്നിവരായിരുന്നു മത്സരത്തിന്റെ വിധി നിർണയിച്ചത്. മേളയിൽ പങ്കെടുത്ത പായസങ്ങളുടെ രുചിക്കൂട്ടുകളുടെ വൈവിധ്യവും അവതരണത്തിന്റെ ആകർഷണീയതയും അലങ്കാരങ്ങളും വിധിനിർണ്ണയത്തെ ആയാസകരമാക്കിയെന്ന് ജഡ്ജസ് എടുത്തു പറഞ്ഞു.

ശ്രീമതി റീമ റസാഖ് ഒന്നാം സ്ഥാനം കരസ്ഥമാക്കി പായസ റാണിയായി തിരഞ്ഞെടുക്കപ്പെട്ടു. ശ്രീമതി നവ്യ എം പി, ശ്രീമതി ശ്രീലക്ഷ്മി ബിജോയ്‌ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി മേളയിൽ വിജയികളായി.

ശേഷം നടന്ന വർണ്ണാഭമായസമാപന ചടങ്ങിൽ അതിഥികയായി ഭവൻസ് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശ്രീമതി അഞ്ജന മേനോൻ, വേദി അഡ്വൈസറി ബോർഡ് ചെയർമാൻ വി. എസ്. നാരായണൻ അദ്ദേഹത്തിന്റെ പത്നി ശ്രീമതി മാല നാരായണൻ,വേദി പ്രസിഡന്റ്‌ അബ്ദുൾ ഗഫൂർ,ജനറൽ സെക്രട്ടറി വിഷ്ണു ജയറാം, ട്രഷറർ റാഫി ,ജനറൽ കോർഡിനേറ്ററും വനിതാ കൂട്ടായ്മ കോർഡിനേറ്ററുമായ മുഹമ്മദ്‌ മുസ്തഫ എന്നിവർ പങ്കെടുത്തു. വിജയികളെ അഭിനന്ദിച്ചു കൊണ്ടും സംഘാടന മികവിനെകുറിച്ചും ഓരോരുത്തരും സംസാരിച്ചു.

വിജയികൾക്കുള്ള സമ്മാനങ്ങൾ ഒക്ടോബർ 6 ന് നടക്കുന്ന മെഗാ ഓണം പരിപാടിയിൽ വെച്ചു നൽകുന്നതായിരിക്കും. പങ്കെടുത്ത ഓരോ മത്സരാർത്ഥിക്കുമുള്ള പ്രോത്സാഹന സമ്മാനവും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും സമാപന ചടങ്ങിൽ അതിഥികളും വേദി ഭാരവാഹികളും ചേർന്നു സമ്മാനിച്ചു.

തുടർന്ന് എല്ലാ മത്സരാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് വനിതാ അംഗങ്ങൾ പാചകം ചെയ്തു കൊണ്ടു വന്ന മനസ്സും, വയറും നിറച്ച വിഭവസമൃദ്ധമായ സദ്യയോടെ പായസമേളക്ക് സമാപനം കുറിച്ചു. വനിതാ കൂട്ടായ്മ ഫസ്റ്റ് വൈസ് ചെയർ പേഴ്സൺ രേഖ പ്രമോദ് പരിപാടി വൻ വിജയമാക്കാൻ സഹകരിച്ച ഓരോരുത്തർക്കും നന്ദി രേഖപ്പെടുത്തി. ശ്രീമതി ബിൻസി ബഷീർ ആയിരുന്നു പരിപാടികൾ നിയന്ത്രിച്ചിരുന്നത്.

Comments


Page 1 of 0